ഈഎഫ്എല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ; ലിവര്‍പൂള്‍ – വെസ്റ്റ് ഹാം യുണൈറ്റഡ് പോരാട്ടം ഇന്ന്
നാലാമത്തെയും അവസാനത്തെയും ഈഎഫ്എല്‍ കപ്പ് ക്വാർട്ടർ ഫൈനൽ ടൈ ഇന്ന് നടക്കും.ലിവര്‍പൂള്‍ വെസ്റ്റ് ഹാം യുണൈറ്റഡ് ടീമുകള്‍ ആയിരിയ്ക്കും പരസ്പരം ഏറ്റുമുട്ടാന്‍ പോകുന്നത്.ലിവർപൂളിന്റെ ആസ്ഥാനം ആയ ആൻഫീൽഡ് സ്റ്റേഡിയത്തില്‍ വെച്ചു ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ആണ് കിക്കോഫ്.
ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ നിന്നും ചെല്‍സി,മിഡില്‍സ്ബ്രോ,ഫുള്‍ഹാം എന്നീ ടീമുകള്‍ സെമി യോഗ്യത നേടി കഴിഞ്ഞു.ക്വാര്‍ട്ടര്‍ യോഗ്യത നേടാന്‍ ലിവര്‍പൂള്‍ ബോൺമൗത്തിനെയും ലെസ്റ്റർ സിറ്റിയെയും മറികടനാണ് വന്നത്.വെസ്റ്റ് ഹാം യുണൈറ്റഡ് ആകട്ടെ ആഴ്സണലിനെ തോല്‍പ്പിച്ചാണ് ഈ റൌണ്ടില്‍ എത്തിയിരിക്കുന്നത്.പ്രീമിയര്‍ ലീഗില്‍ എട്ടാം സ്ഥാനത്തുള്ള വെസ്റ്റ് ഹാം യുണൈറ്റഡ് ലിവര്‍പൂളിന് വെല്ലുവിളിയാവാന്‍ വളരെ അധികം സാധ്യത ഉണ്ട്.പ്രധാന താരങ്ങള്‍ക്ക് എല്ലാം പരിക്കുകള്‍ ഉള്ളത് ലിവര്‍പൂളിന് വല്ലാത്ത തലവേദന സൃഷ്ട്ടിക്കുന്നുണ്ട്.എന്നാല്‍ ബാക്കി നില്‍ക്കുന്ന താരങ്ങളെ കൊണ്ട് ഒരു മികച്ച ടീമിനെ ഉണ്ടാക്കി എടുക്കാന്‍ ക്ലോപ്പിന് കഴിഞ്ഞിട്ടുണ്ട്.