ക്ലബ് ലോകക്കപ്പ് ഫൈനലിലേക്ക് കടന്ന് മാഞ്ചസ്റ്റര്‍ സിറ്റി
ചൊവ്വാഴ്ച കിംഗ് അബ്ദുള്ള സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഉറവ റെഡ് ഡയമണ്ട്‌സിനെ 3-0ന് പരാജയപ്പെടുത്താന്‍ സിറ്റിക്ക് കഴിഞ്ഞു.സെമിഫൈനലില്‍ ജയം നേടിയ അവര്‍ ബ്രസീലിയൻ ടീമായ ഫ്ലുമിനെൻസിനെതിരെ ക്ലബ് ലോകകപ്പ് ഫൈനൽ പോരാട്ടത്തില്‍ ഏറ്റുമുട്ടും.ക്ലബ് ലോകക്കപ്പ് നേടുക എന്ന എക്കാലത്തെയും വലിയ സ്വപ്നം നിറവേറ്റുക എന്നതാണു പെപ്പിന്റെയും പിള്ളേരുടെയും ലക്ഷ്യം.
മല്‍സരത്തിന്റെ തുടക്കത്തില്‍ ഏറെ മികച്ച പ്രതിരോധത്തോടെ സിറ്റിയുടെ നീക്കങ്ങള്‍ എല്ലാം തടഞ്ഞിടാന്‍ ഉറാവ റെഡ്സിന് കഴിഞ്ഞു.എന്നാല്‍ ആദ്യ പകുതിയുടെ അവസാനത്തില്‍ ഓണ്‍ ഗോളിലൂടെ ലീഡ് വഴങ്ങിയ ജപ്പാന്‍ ടീമിന് അവരുടെ സമനില നഷ്ട്ടപ്പെട്ടു.മാരിയസ് ഹൊയ്ബ്രതെന്‍ ആണ് ഓണ്‍ ഗോള്‍ വഴങ്ങിയത്.തുടര്‍ന്നു രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ രണ്ടു ഗോളുകള്‍ കണ്ടെത്താന്‍ സിറ്റിയുടെ മുന്നേറ്റ നിരക്ക് കഴിഞ്ഞു.52 ആം മിനുട്ടില്‍ കോവാസിച്ച്,59 ആം മിനുട്ടില്‍ ബെര്‍ണാര്‍ഡോ സില്‍വ എന്നിവര്‍ ആണ് സിറ്റിക്ക് വേണ്ടി സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയത്.ഈ വരുന്ന വെളിയാഴ്ച്ചയാണ് ഫൈനല്‍.മാഞ്ചസ്റ്റർ യുണൈറ്റഡിനും ലിവർപൂളിനും ചെൽസിക്കും ശേഷം ക്ലബ് ലോകക്കപ് കിരീടം നേടുന്ന നാലാമത്തെ ഇംഗ്ലീഷ് ക്ലബായി മാറാനുള്ള ശ്രമത്തിലാണ് പെപ് ഗ്വാർഡിയോളയുടെ സിറ്റി.