അവസരങ്ങള്‍ നഷ്ട്ടപ്പെടുത്തിയ ബോറൂസിയക്ക് സമനില കുരുക്ക്
ഈ വർഷത്തെ അവസാന ബുണ്ടസ്ലിഗ മത്സരത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ മെയിന്‍സ് സമനിലയില്‍ തളച്ചു.ബോറൂസിയ ഈ പോക്ക് തുടര്‍ന്നാല്‍ അടുത്ത സീസണില്‍ യൂറോപ്പ ലീഗ് പോലും കളിയ്ക്കാന്‍ അവര്‍ക്ക് കഴിയില്ല.കഴിഞ്ഞ നാല് മല്‍സരങ്ങളില്‍ ഒരു ജയം പോലും നേടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.പതിനേഴാം സ്ഥാനത്ത് ഉണ്ടായിരുന്ന മെയിന്‍സിനെതിരെ പോലും ജയം നേടാന്‍ കഴിയാതെ പോകുന്നത് മാനേജര്‍ എഡിന് ടെര്സിക്കിന്റെയും താരങ്ങളുടെയും പിഴവ് മൂലം തന്നെ ആണ്.
ശക്തമായ തുടക്കത്തോടെ ഡോർട്ട്മുണ്ട് ആധിപത്യം പുലർത്തി എങ്കിലും വലിയ അവസരങ്ങള്‍ മാത്രം സൃഷ്ട്ടിക്കാനെ അവര്‍ക്ക് കഴിഞ്ഞുള്ളൂ.പല മികച്ച ഗോള്‍ ചാന്സസുകള് അവര്‍ മിസ് ചെയ്തു.29-ാം മിനിറ്റിൽ ജൂലിയൻ ബ്രാൻഡിന്റെ ഫ്രീകിക്കിലൂടെ അവർ മുന്നിലെത്തി എങ്കിലും നഷ്ട്ടപ്പെടുത്തിയ അവസരങ്ങള്‍ തിരികെ വന്നു പണി തരും എന്നു അവര്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.43 ആം മിനുട്ടില്‍ ക്ലോസ് റേഞ്ചിൽ നിന്ന് സെപ് വാൻ ഡെൻ ബെർഗിന്റെ ഹെഡ്ഡർ ഗോള്‍ മെയിന്‍സിന് സമനില നേടി കൊടുത്തു.പിന്നീട് വിജയ ഗോളിന് വേണ്ടി മഞ്ഞപ്പട അവരുടെ ശ്രമം തുടര്‍ന്നു എങ്കിലും അതിനെല്ലാം എല്ലാം തടസ്സം സൃഷ്ട്ടിക്കാന്‍ മെയിന്‍സ് പ്രതിരോധത്തിന് കഴിഞ്ഞു.90 ആം മിനുട്ടില്‍ റെയ്ന നേടിയ ഗോളില്‍ ഡോര്‍ട്ടുമുണ്ട് വിജയം നേടി എന്നു തോന്നിച്ചതായിരുന്നു, എന്നാല്‍ ഓഫ് സൈഡ് ആയത് മൂലം വാര് അത് റദ്ദ് ചെയ്തു