ഫ്രോസിനോനില്‍ നിന്നും അപ്രതീക്ഷിത തിരിച്ചടി ഏറ്റുവാങ്ങി നാപൊളി
കോപ്പ ഇറ്റാലിയയിൽ നിന്നു ഞെട്ടിക്കുന്ന പുറത്താകലോടെ നാപൊളി.ഇന്നലെ നടന്ന റൌണ്ട് ഓഫ് 16 ല്‍ നാപൊളിയെ സീരി എ യില്‍ പതിമൂന്നാം സ്ഥാനത്തുള്ള ഫ്രോസിനോന്‍ ആണ് നാപൊളിയെ തോല്‍പ്പിച്ചത്.അതും എതിരില്ലാത്ത നാല് ഗോളിന്.നാല് ഗോളും പിറന്നത് രണ്ടാം പകുതിയില്‍ ആയിരുന്നു.
ആദ്യ പകുതിയുടെ അവസാനത്തിൽ ഫോർവേഡ് ജിയോവാനി സിമിയോണിലൂടെ ഗോള്‍ നേടി എങ്കിലും ബിൽഡപ്പിൽ ഹാന്‍റ്ബോള്‍ മൂലം അത് റദ്ദ് ആയി.ചരിത്രത്തിലാദ്യമായി കോപ്പ ഇറ്റാലിയ റൌണ്ട് ഓഫ് 16 കളിക്കുന്ന ഫ്രോസിനോന്‍ 65-ാം മിനിറ്റിൽ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നും സ്കോര്‍ നേടി.ബാരെനെച്ചിയയിലൂടെ ലീഡ് നേടിയ നാപൊളി അഞ്ച് മിനിറ്റിനുള്ളിൽ കാസോയിലൂടെ സ്കോര്‍ ഇരട്ടിപ്പിച്ചു.ജിയോവാനി ഡി ലോറെൻസോ ഫ്രാൻസെസ്‌കോ ഗെല്ലിയെ ഫൗൾ ചെയ്‌തതിന് ലഭിച്ച പെനാൽറ്റി മുതല്‍ എടുത്തു കൊണ്ട് വാലിദ് ചെദ്ദിരയും എക്സ്ട്രാ ടൈമില്‍ അബ്ദു ഹാറൂയിയും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.കഴിഞ്ഞ ആറ് തവണയും തങ്ങളെ പരാജയപ്പെടുത്തിയ നാപൊളിയോട് മറക്കാന്‍ ആവാത്ത തിരിച്ചടിയാണ് ഫ്രോസിനോന്‍ നല്കിയിരിക്കുന്നത്.