അത്ലറ്റിക്കോ മാഡ്രിഡിന് ഗേറ്റാഫെ ഷോക്ക് ട്രീറ്റ്മെന്റ് !!!!
കലണ്ടര്‍ ഇയറിലെ അവസാന മല്‍സരം ജയത്തോടെ പൂര്‍ത്തിയാക്കാം എന്ന അത്ലറ്റിക്കോ മാഡ്രിഡ് ലക്ഷ്യം തകര്‍ത്തെറിഞ്ഞു ഗേറ്റാഫെ.ഇരു ടീമുകളും തമ്മില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ സമനിലയില്‍ പിരിയുകയായിരുന്നു.ഇരുവരും നിശ്ചിത സമയത്ത് മൂന്നു ഗോളുകള്‍ വീതം നേടി.3-1 നു പിന്നില്‍ ഉണ്ടായിരുന്ന ഗേറ്റാഫെ മല്‍സരത്തിന്റെ അവസാന മിനുട്ടില്‍ തിരിച്ചടിക്കുകയായിരുന്നു.

ഗ്രീസ്മാന് (44,69),അല്‍വാറോ മൊറാട്ട എന്നിവര്‍ ആയിരുന്നു അത്ലറ്റിക്കൊക്ക് വേണ്ടി ഗോളുകള്‍ നേടിയത്53 ആം മിനുട്ടില്‍ ബോര്‍ഹ മേയരോള് നേടിയ ഗോളിലൂടെ സ്കോര്‍ലൈന്‍ 3-1 ആയിരുന്നു.87 ആം മിനുട്ടില്‍ ബോക്സിനുള്ളിൽ നിന്ന് ഓസ്കാർ റോഡ്രിഗസിന്റെ ഷോട്ട് തട്ടി തെറിച്ച് വലയില്‍ എത്തിയതോടെ ഗേറ്റാഫെ പ്രതീക്ഷ വീണ്ടെടുത്ത് വീണ്ടും ആക്രമിക്കാന്‍ തുടങ്ങി.അതിനു ഫലം ലഭിച്ചത് 93 ആം മിനുട്ടില്‍ ആയിരുന്നു.93 ആം മിനുട്ടില്‍ റഫറി വിധിച്ച പെനാല്‍റ്റി കിക്ക് എടുത്ത ബോര്‍ഹ മേയരോള് വീണ്ടും അത്ലറ്റിക്കോയുടെ വില്ലന്‍ ആവുകയായിരുന്നു.ഒരു പോയിന്റ് നേടിയ അത്ലറ്റിക്കോ ബാഴ്സയെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്.