അപ്രതീക്ഷിതം ചെല്‍സി ; ഈഎഫ്എല്‍ സെമി പ്രവേശനം നേടി ബ്ലൂസ്
ലീഗ് കപ്പിന്റെ സെമിഫൈനലിൽ ചെൽസി തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.ന്യൂകാസിൽ യുണൈറ്റഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് പരാജയപ്പെടുത്തിയാണ് ബ്ലൂസ് അടുത്ത റൌണ്ടിലേക്ക് യോഗ്യത നേടിയത്.92 ആം മിനുറ്റ് വരെ ന്യൂകാസിൽ എതിരില്ലാത്ത ഒരു ഗോളിന് ജയം നേടുന്നതിന്റെ വക്കില്‍ ആയിരുന്നു,എന്നാല്‍ പകര്‍ക്കാരന്‍ ആയി ഇറങ്ങിയ മൈഖൈലോ മുദ്രിക്ക് നേടിയ എക്സ്ട്രാ ടൈം മല്‍സരവിധി മാറ്റി എഴുതി.
പതിനാറാം മിനുട്ടില്‍ കാലം വില്‍സണ്‍ നേടിയ ഗോളില്‍ ലീഡ് എടുത്ത ന്യൂ കാസില്‍ പിന്നീട് ചെല്‍സിയെ നിലം തൊടാന്‍ സമ്മതിച്ചില്ല.കളിയിലുടനീളം ആതിഥേയർ പൊസഷനിൽ ആധിപത്യം പുലർത്തിയെങ്കിലും ന്യൂകാസിൽ പ്രതിരോധം തകർക്കാൻ ബ്ലൂസ് മുന്നേറ്റ നിര പാടുപെട്ടു.എടുത്ത നാല് കിക്കും വലയില്‍ എത്തിക്കാന്‍ ചെല്‍സിക്ക് കഴിഞ്ഞു, എന്നാല്‍ നോക്കൌട്ട് മല്‍സരങ്ങളില്‍ കളിച്ച് പരിചയ കുറവ് ഉള്ള ന്യൂ കാസില്‍ നാലില്‍ രണ്ടു ഷോട്ട് മാത്രമേ വലയില്‍ എത്തിച്ചുള്ളൂ.ട്രിപ്പര്‍,റിറ്റ്ച്ചി എന്നിവരുടെ കിക്ക് ആണ് പാഴായത്.