ലാലിഗയില്‍ ഇന്ന് ഗെട്ടാഫെ – അത്ലറ്റിക്കോ മാഡ്രിഡ് പോരാട്ടം
ഇന്ന് രാത്രി വാൻഡ മെട്രോപൊളിറ്റാനോയിലേക്ക് ഗെട്ടാഫെയിലേക്ക് ക്ഷണിക്കുമ്പോള്‍ അത്ലറ്റിക്കോ മാഡ്രിഡ് എങ്ങനെയും ലാലിഗയില്‍ വിജയത്തോടെ ഈ വര്‍ഷം അവസാനിപ്പിക്കാനുള്ള യജ്ഞത്തില്‍ ആണ്.സാൻ മേംസിൽ അത്‌ലറ്റിക് ബിൽബാവോയോട് 2-0 ന് തോറ്റതിന്റെ നിരാശയില്‍ ആണ് സിമിയോണിയും സംഘവും.അതിനുള്ള ബദല്‍ ആയിരിയ്ക്കും ഇന്നതെ മല്‍സരത്തിലെ അവരുടെ പ്രകടനം.
ഇന്നതെ മല്‍സരത്തില്‍ ആദ്യ ഇലവനില്‍ തന്നെ സിമിയോണി റോഡ്രിഗോ ഡി പോളിനെയും ജോസ് ഗിമെനെസിനെയും ആദ്യ ഇലവനില്‍ ഇറക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്.ഇന്ത്യന്‍ സമയം രണ്ടു മണിക്ക് ആണ് കിക്കോഫ്.ഗെറ്റാഫേയുടെ ഈ സീസണിലെ പ്രകടനം താരത്തെമ്യേനെ വളരെ ഏറെ മെച്ചം ആണ്.പതിനേഴ് മല്‍സരങ്ങളില്‍ നിന്നും ആറ് ജയവും ഏഴു സമനിലയും നേടിയ ഈ ഗെട്ടാഫെ ടീം എട്ടാം സ്ഥാനത്ത് ആണ്.അവര്‍ക്ക് ഇന്നതെ മല്‍സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ നല്ല രീതിയില്‍ പരീക്ഷിക്കാന്‍ ഉള്ള കെല്‍പ് ഉണ്ട്.