ക്ലബ് ലോകക്കപ്പ് സെമി ഫൈനല്‍ മല്‍സരം ഇന്ന്
കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തില്‍ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റിയും ഉറാവ റെഡ് ഡയമണ്ട്സും ഏറ്റുമുട്ടും.ക്ലബ് ലോകകപ്പ് സെമിയില്‍ ആര് ജയിക്കുന്നുവോ അവര്‍ ഫൈനലില്‍ ഫ്ലൂമിനീസിനെ നേരിടും.പെപ് ഗ്വാർഡിയോളയുടെ സിറ്റി ചരിത്രത്തില്‍ ആദ്യമായാണ് ക്ലബ് ലോകകപ്പ് ടൂർണമെന്റിൽ സെമി വരെ എത്തുന്നത്.
നിലവില്‍ വളരെ അധികം മേല്‍ക്കൈ സിറ്റിക്ക് ഉണ്ട് എങ്കിലും കളിച്ചു പരിചയം ഇല്ലാത്ത എതിരാളികളെ പരിചയം ഇല്ലാത്ത സ്റ്റേഡിയത്തില്‍ നേരിടുക എന്നത് സിറ്റിസണ്‍സിന് അല്പം കടമ്പ തന്നെ ആണ്.നിലവില്‍ സിറ്റി അല്പം മോശം ഫോമില്‍ ആണ് പൊകൊണ്ടിരിക്കുന്നത്. തീരെ സ്ഥിരത പുലര്‍ത്താന്‍ ഈ ടീമിന് കഴിയുന്നില്ല.കഴിഞ്ഞ അഞ്ചു പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ ആകപ്പാടെ ഒരു ജയം മാത്രം ആണ് അവര്‍ നേടിയിരിക്കുന്നത്.ഇന്ത്യന്‍ സമയം പതിനൊന്നര മണിക്ക് ആണ് കിക്കോഫ്.






































