ഡോണി വാൻ ഡി ബീക്ക് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർറ്റുമായി ഉടന്‍ ഒരു കരാറില്‍ എത്തും
മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഡോണി വാൻ ഡി ബീക്ക് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിലേക്ക് ഉടന്‍ തന്നെ പോയേക്കും.വലിയ പ്രശസ്തിയോടെ അയാക്സിൽ നിന്ന് എത്തിയിട്ടും, താരത്തിനു തന്‍റെ പേരിനൊത്ത് ഉയരാന്‍ കഴിഞ്ഞില്ല.വെറും 62 മത്സരങ്ങൾ മാത്രമാണ് താരം റെഡ് ഡെവിള്‍സ് ജേഴ്സി അണിഞ്ഞ് കളിച്ചത്.രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും മാത്രമാണ് അദ്ദേഹത്തിന്റെ സംഭാവന.
ട്രാൻസ്ഫർ വിദഗ്ധൻ ഫാബ്രിസിയോ റൊമാനോയുടെ അഭിപ്രായത്തിൽ ഡച്ച് താരം ഉടന്‍ തന്നെ മെഡിക്കല്‍ പൂര്‍ത്തിയാക്കും.വാൻ ഡി ബീക്കിനെ ലോണില്‍ വാങ്ങാനുള്ള ഡീല്‍ സൈന്‍ ചെയ്യുന്നതിനെ കുറിച്ച് ഇരു ക്ലബുകളും നടത്തിയ ചര്‍ച്ച വന്‍ വിജയം ആയിരുന്നു എന്നു അദ്ദേഹം അവകാശപ്പെടുന്നു.താരത്തിനെ പിന്നീട് വാങ്ങാനുള്ള ഓപ്ഷന്‍ കരാറില്‍ ഉണ്ട്.അങ്ങനെ ജര്‍മന്‍ ക്ലബ് തീരുമാനിക്കുകയാണ് എങ്കില്‍ 11 മില്യണ്‍ യൂറോ ആയിരിയ്ക്കും ഫിക്സ്ഡ് ഫീസ്.ആഡ് ഓണുകള്‍ ആയി 4 മില്യണ്‍ യൂറോയും.






































