ബോൺമൗത്തിനെതിരെ നടന്ന മല്‍സരത്തില്‍ ഹൃദയസ്തംഭനം നേരിട്ട ലോക്കിയര്‍ സ്ഥിരത വീണ്ടെടുത്തു
മത്സരത്തിനിടെ മൈതാനത്ത് ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് ഡിഫൻഡറും ക്ലബ് ക്യാപ്റ്റനുമായ ടോം ലോക്കിയർ ആശുപത്രിയിൽ സ്ഥിരത വീണ്ടെടുത്തതായി ലൂട്ടൺ ടൗൺ സ്ഥിരീകരിച്ചു.ബോൺമൗത്തിനെതിരെ ആയിരുന്നു താരം കളിച്ചത്.59 മിനിറ്റിന് ശേഷം ലോക്കയർ മൈതാനത്ത് വീണത്തിനെ തുടര്‍ന്നു ശനിയാഴ്ച പ്രീമിയർ ലീഗ് മത്സരം ഉപേക്ഷിച്ചു.പിച്ചിൽ നിന്ന് സ്ട്രെച്ചറില്‍ കൊണ്ട് പോകുമ്പോള്‍ താരത്തിനു ബോധം ഉണ്ടായിരുന്നു.
മെയ് 27 ന് വെംബ്ലിയിൽ വെച്ച് കവെൻട്രി സിറ്റിക്കെതിരെ ലൂട്ടന്റെ പ്രമോഷൻ പ്ലേ ഓഫ് ഫൈനൽ മല്‍സരത്തിലും ഇത് പോലെ തന്നെ ടോം ലോക്കിയർ മയങ്ങി വീണിട്ടുണ്ട്.അന്ന് സെന്റർ ബാക്ക് ആശുപത്രിയിൽ അഞ്ച് ദിവസം ചെലവഴിച്ചിരുന്നു.ഏട്രിയൽ ഫൈബ്രിലേഷൻ പരിഹരിക്കാനുള്ള ഒരു ഓപ്പറേഷനും നടത്തി.ഈ അസുഖം വന്നാല്‍ ഹൃദയം വളരെ വേഗത്തിൽ സ്പന്ദിക്കുന്നത് മൂലം ശരീരത്തിന് ചുറ്റും രക്തം വേണ്ടുന്ന രീതിയില്‍ എത്തിക്കാന്‍ കഴിയില്ല.