അടുത്ത സമ്മര്‍ വിന്റോ ബ്ലോക്ക്ബസ്റ്റര്‍ ആക്കാന്‍ ഫ്ലോറെന്റീനോ പേരെസ് !!!!!!
പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് കൈലിയൻ എംബാപ്പെക്ക് ഒരവസരം കൂടി നല്കാന് റയല്‍ മാഡ്രിഡ് തീരുമാനിച്ചിരിക്കുന്നുതാരത്തിന്റെ നിലവിലെ കരാര്‍ അനുസരിച്ച് അടുത്ത സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്റോയില്‍ അദ്ദേഹത്തിന് ക്ലബ് വിടാനുള്ള അനുമതി ഉണ്ട്.ഈ അവസരം മുതല്‍ എടുക്കാന്‍ ആണ് റയല്‍ മാഡ്രിഡ് തീരുമാനിച്ചിരിക്കുന്നത്.
എംബാപ്പെയുടെ അമ്മയും ഏജന്റുമായ ഫൈസ ലമാരിക്ക് ഒരു കരാർ നിർദ്ദേശം റയലില്‍ നിന്ന് ലഭിക്കും.ജനുവരി ഒന്നിന് ആയിരിയ്ക്കും അവര്‍ക്ക് ഇത് ലഭിക്കാന്‍ പോകുന്നത്.ഇതിനുള്ള മറുപടി ജനുവരി പതിനഞ്ചിന് തന്നെ നല്‍കണം.ഇല്ലെങ്കില്‍ റയലിലേക്കുള്ള വാതില്‍ എംബാപ്പെക്ക് മുന്നില്‍ കൊട്ടി അടക്കപ്പെടും,എന്നെന്നേക്കുമായി!!!!!!!!താരം വരാന്‍ കൂട്ടാക്കുന്നില്ല എങ്കില്‍ റയല്‍ മാഡ്രിഡിന്റെ അടുത്ത പദ്ധതി സിറ്റി സ്ട്രൈക്കര്‍ ആയ ഹാലണ്ടിനെ സൈന്‍ ചെയ്യാന്‍ ആണ്.ഇവരെ കൂടാതെ അടുത്ത സമ്മര്‍ വിന്റോയില്‍ അല്‍ഫോണ്‍സോ ഡേവീസിനെ സൈന്‍ ചെയ്യാനുമുള്ള നീക്കങ്ങള്‍ റയല്‍ മാഡ്രിഡ് തീരുമാനിക്കുന്നതായി വാര്‍ത്തയുണ്ട്.






































