ലിവര്‍പൂള്‍ ചേസിന് ഒരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റി
പ്രീമിയര്‍ ലീഗില്‍ ഇന്ന് യൂറോപ്പിയന്‍ ചാമ്പ്യന്മാര് ആയ മാഞ്ചസ്റ്റര്‍ സിറ്റി ക്രിസ്റ്റല്‍ പാലസിനെതിരെ മാറ്റുരയ്ക്കും.കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ ഒരു ജയം മാത്രം നേടിയ സിറ്റി നിലവില്‍ ലീഗ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.ഒന്നാം സ്ഥാനത്ത് ഉള്ള ലിവര്‍പൂളുമായി നാല് പോയിന്റിന് പിന്നില്‍ ആണവര്.അതിനാല്‍ മുന്നേ സംഭവിച്ച പോലെ വെറുതെ പോയിന്റുകള്‍ നഷ്ട്ടപ്പെടുത്താന്‍ സിറ്റിക്ക് കഴിയില്ല.
ഇതേ അവസ്ഥ തന്നെ ആണ് ക്രിസ്റ്റല്‍ പാലസിനും.തുടക്കം തരകേടില്ലാതെ ആയിരുന്നു എങ്കിലും നിലവില്‍ സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുന്ന അവര്‍ റിലഗേഷന്‍ ഭീഷണി നേരിടുന്നുണ്ട്. ഇനിയും ഗൌരവമായി കണ്ടില്ല എങ്കില്‍ അടുത്ത സീസണില്‍ അവര്‍ക്ക് പ്രീമിയര്‍ ലീഗ് കളിയ്ക്കാന്‍ കഴിയില്ല.ഇന്ന് ഇന്ത്യന്‍ സമയം എട്ടര മണിക്ക് എത്തിഹാദ് സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.പരിക്ക് മൂലം എർലിംഗ് ഹാലൻഡ് , ജെറമി ഡോകു എന്നിവര്‍ ഇന്നതെ മല്‍സരത്തില്‍ കളിച്ചേക്കില്ല.