കർണാടകയിലെ ക്യാമ്പിൽ യുവ കൊൽക്കത്ത ഫുട്ബോൾ താരങ്ങളെ കൊണ്ട് ബാലവേലയ്ക്ക് നിർബന്ധിതരാക്കി
സൗത്ത് കൊൽക്കത്തയിലെ സോനാർപൂർ ഡൈനാമിക് സ്‌പോർട്‌സ് അക്കാദമിയില്‍ നിന്ന് കർണാടക സ്റ്റേറ്റ് യൂത്ത് ലീഗിൽ പങ്കെടുക്കാന്‍ യാത്ര ചെയ്ത 10 യുവ ഫുട്ബോൾ താരങ്ങളെ കൊണ്ട് കർണാടകയിലെ ക്യാമ്പിൽ ബാലവേലയ്ക്ക് നിർബന്ധിതരാക്കിയതായി കണ്ടെത്തി.കുട്ടികൾ നാല് മാസത്തേക്ക് ക്യാമ്പിന്റെ ഭാഗമാകേണ്ടതായിരുന്നു, എന്നാൽ ഫുട്ബോൾ കളിക്കുന്നതിന് പകരം ബാലവേലയ്ക്ക് നിർബന്ധിതരായതിനാൽ അവർക്ക് ഒരു മാസത്തിന് ശേഷം അവിടെ നിന്ന് പോകേണ്ടി വന്നു.
വളരെ കുറച്ച് സമയം മാത്രം കളിയ്ക്കാനെ കര്‍ണാടകയില്‍ ഉള്ള ബ്ലാക്ക് പാന്തർ ടോട്ടൽ ഫുട്ബോൾ ക്ലബ് സമ്മതിച്ചുള്ളൂ എന്നും കുട്ടികള്‍ പറഞ്ഞു.8 മുതല്‍ പതിനാല് വയസ്സുള്ള താരങ്ങളെ കൊണ്ട് പാത്രം കഴുകിക്കുക,തുണി അലക്കിപ്പിക്കുക, ഭക്ഷണം പാകം ചെയ്യിപ്പിക്കുക എന്നിങ്ങനെ പല പണികളും അവര്‍ ചെയ്യിപ്പിച്ചു എന്ന് കുട്ടികള്‍ പറഞ്ഞു. കുട്ടികള്‍ക്ക് വീടുക്കാരെ ബന്ധപ്പെടാനുള്ള ഓപ്ഷനും നിഷേധിച്ചു.വീട്ടില്‍ പോകണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇരുപതിനായിരം രൂപ നല്കണം എന്ന് അവര്‍ പറഞ്ഞതായും കുട്ടികള്‍ പറഞ്ഞു.താരങ്ങളെ തിരികെ വീട്ടില്‍ എത്തിക്കാന്‍ കൊൽക്കത്ത ഫുട്ബോൾ ക്ലബ്, പ്രശംസനീയമായ നടപടികള്‍ കൈകൊണ്ടതായി മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനും (ഐഎഫ്എ) സെക്രട്ടറി അനിർബൻ ദത്തയും വൈസ് പ്രസിഡന്റ് സൗരവ് പോളും തങ്ങള്‍ക്ക് നല്ല പിന്തുണ നല്കി എന്ന് കൊൽക്കത്ത ഫുട്ബോൾ ക്ലബ് അറിയിച്ചു.