അഡ്രിയാൻ ലൂണയ്ക്ക് ശേഷിക്കുന്ന സീസണ് കളിയ്ക്കാന്‍ ആകില്ല
കേരള ബ്ലാസ്റ്റേഴ്സിന്റെ ഹൃദയമിടിപ്പായ അഡ്രിയാൻ ലൂണക്ക് ഈ സീസണില്‍ ഇനി കളിയ്ക്കാന്‍ ആകില്ല.പഞ്ചാബ് എഫ്സിക്കെതിരായ മത്സരത്തിന് മുമ്പുള്ള പരിശീലന സെഷനിൽ പരിക്കേറ്റതിനെത്തുടർന്ന് ആണ് താരത്തിനു ഇന്നലെ ശസ്ത്രക്രിയക്ക് വിധേയന് ആകേണ്ടി വന്നത്.ഉറുഗ്വേൻ പ്ലേമേക്കർ തന്റെ ഇടതു കാൽമുട്ടിലെ ഓസ്റ്റിയോകോണ്ട്രൽ ഓട്ടോഗ്രാഫ്റ്റ് ട്രാൻസ്ഫർ സിസ്റ്റം (OATS) ശസ്ത്രക്രിയയ്ക്ക് വിധേയനായി.
ഇന്നലെ പൂർത്തിയാക്കിയ വിജയകരമായ ശസ്ത്രക്രിയയ്ക്ക് നാലാഴ്ചത്തെ വീണ്ടെടുക്കൽ കാലയളവ് നിർബന്ധമാക്കുന്നു.അത് കഴിഞ്ഞു മൂന്നു മാസം കഴിഞ്ഞാല്‍ മാത്രമേ അദ്ദേഹത്തിന് പിച്ചിലേക്ക് കളിയ്ക്കാന്‍ ഇറങ്ങാന്‍ കഴിയുകയുള്ളൂ.കടലാസില്‍ ഫോര്‍വേഡ് ആണ് എങ്കിലും ലൂണ എന്ന താരം ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നായകന്.അറ്റാക്കിങ്ങില്‍ മാത്രമല്ല, പ്രതിരോധത്തിലും അദ്ദേഹം ഇറങ്ങി കളിക്കും.ഇത്രയും മല്‍സരങ്ങളില്‍ ടീമിനെ മുന്നോട്ടു നയിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുത് ആയിരുന്നു.ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഉറുഗ്വേൻ മിഡ്ഫീൽഡർ, വെറും ഒമ്പത് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും അവിശ്വസനീയമായ 26 അവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ അഭാവത്തില്‍ ഇനി കേരള ടീമിനെ എങ്ങനെ കളിപ്പിക്കും എന്ന തല പുകച്ചിലില്‍ ആയിരിയ്ക്കും മാനേജര്‍ ഇവാൻ വുകോമനോവിച്ച് ആശാന്.