റിവർ പ്ലേറ്റിൽ നിന്ന് ക്ലോഡിയോ എച്ചെവേരിയെ സ്വന്തമാക്കാനുള്ള മത്സരത്തിൽ റയൽ മാഡ്രിഡിനെ തോൽപ്പിക്കാൻ ബാഴ്‌സലോണ
യുവ അര്‍ജന്‍ട്ടയിന്‍ ക്ലോഡിയോ എച്ചെവേരി നിരവധി മുൻനിര യൂറോപ്യൻ ടീമുകളുടെ റഡാറിൽ ഉള്ള താരം ആണ്.അർജന്റീനയ്‌ക്കൊപ്പമുള്ള U-17 ലോകകപ്പിലെ അദ്ദേഹത്തിന്റെ മിന്നുന്ന പ്രകടനങ്ങൾക്ക് ശേഷം അദ്ദേഹത്തിന് മേലുള്ള ടീമുകളുടെ താല്‍പര്യം വര്‍ധിച്ചിട്ടേ ഉള്ളൂ.എന്നാല്‍ അര്‍ജന്‍ട്ടയിന്‍ മാധ്യമങ്ങള്‍ നല്കിയ റിപ്പോര്‍ട്ട് പ്രകാരം താരത്തിനെ സൈന്‍ ചെയ്യാന്‍ ഹോട്ട് സീറ്റില്‍ ഉള്ളത് ബാഴ്സലോണയാണ്.
എന്തെന്നാല്‍ ജൂനിയര്‍ മെസ്സി എന്ന് വിളി പേരുള്ള താരം മെസ്സിയുടെ വലിയ ആരാധകന്‍ ആണ്.അതിനാല്‍ മെസ്സിയുടെ പ്രിയപ്പെട്ട ബാഴ്സലോണ അല്ലാതെ വേറെ ഏത് ടീം താരം തിരഞ്ഞെടുക്കും.ജനുവരിയിൽ 18 വയസ്സ് തികയുന്ന താരത്തിനെ സൈന്‍ ചെയ്യാന്‍ തങ്ങള്‍ക്ക് താല്‍പര്യം ഉണ്ട് എന്ന് ബാഴ്‌സലോണ റിവർ പ്ലേറ്റിനെ അറിയിച്ചു കഴിഞ്ഞു.അറ്റാക്കിംഗ് മിഡ്‌ഫീൽഡറെ ഇറക്കാൻ 30 മില്യൺ യൂറോ നൽകാൻ കറ്റാലൻ ക്ലബ് തയ്യാറാണെന്ന് റിപ്പോർട്ട് ചെയ്യുന്നു.താരത്തിനു വേണ്ടി അവര്‍ ചോദിക്കുന്ന തുക 25 മില്യണ്‍ യൂറോ ആണ്.ഇന്‍സ്റ്റള്മെന്‍റ് ആയി തുക അടക്കാന്‍ ആണ് ബാഴ്സയുടെ ഓഫര്‍.ബാഴ്സയെ കൂടാതെ റയൽ മാഡ്രിഡ്, പിഎസ്ജി, മാഞ്ചസ്റ്റർ സിറ്റി എന്നിവരും താരത്തിനു പിന്നില്‍ ഉണ്ട്.