EPL 2022 European Football Foot Ball International Football Top News transfer news

ജെനോവ – യുവാന്‍റ്റസ് മല്‍സരം ഇന്ന് സീരി എ യില്‍

December 15, 2023

ജെനോവ – യുവാന്‍റ്റസ് മല്‍സരം ഇന്ന് സീരി എ യില്‍

സീരി എ യില്‍ ഇന്ന് യുവന്റസ് – ജെനോവ ടീം പരസ്പരം ഏറ്റുമുട്ടും.ഇന്നതെ മല്‍സരത്തില്‍ ജയിച്ച് കൊണ്ട് വിലപ്പെട്ട മൂന്നു  പോയിന്‍റ് നേടി കൊണ്ട് ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുക എന്നത് ആണ് യുവന്‍റ്റസിന്‍റെ ലക്ഷ്യം.രണ്ടു പോയിന്റിന് മുന്നില്‍ ആണ് നിലവില്‍ ഇന്‍റര്‍  മിലാന്‍.പരിക്കില്‍ നിന്നു മുക്തന്‍ ആയി ദുസാൻ വ്ലഹോവിച്ച് ഇന്നതെ മല്‍സരത്തില്‍ തിരിച്ചെത്തും എന്നത് ഓല്‍ഡ് ലേഡിക്ക് സന്തോഷ വാര്‍ത്തയാണ്.

Genoa's Mateo Retegui celebrates scoring their first goal with Ruslan Malinovskyi on August 27, 2023

 

ഇന്ന് ഇന്ത്യന്‍ സമയം ഒന്നേ കാല്‍ മണിക്ക് ജെനോവയുടെ ഹോം ഗ്രൌണ്ട് ആയ ലൂയിജി ഫെറാറി സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം.തങ്ങളുടെ ഹോം ഗ്രൌണ്ടില്‍ ജെനോവയുടെ ഫോം വളരെ മികച്ചത് ആണ്.കഴിഞ്ഞ ഒക്ടോബറില്‍ ആണ് അവര്‍ അവസാനമായി ആ ഗ്രൌണ്ടില്‍ പരാജയപ്പെട്ടത്.ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് വരുന്ന യുവന്‍റ്റസിനെ ഹോം മല്‍സരത്തില്‍ തളക്കാനുള്ള കെല്‍പ്പ് ഈ ജെനോവ ടീമിനുണ്ട്.

Leave a comment