ബാഴ്‌സലോണ ‘അടുത്ത സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍റോയില്‍ മേസൺ ഗ്രീൻവുഡിന് വേണ്ടിയുള്ള നീക്കം പരിഗണിക്കുന്നു’
2024-ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മേസൺ ഗ്രീൻവുഡിനായി ബാഴ്‌സലോണ നീക്കം നടത്താന്‍ വളരെ അധികം താല്‍പര്യപ്പെടുന്നതായി റിപ്പോര്‍ട്ട്.ഓല്‍ഡ് ട്രാഫോര്‍ഡില്‍ നിന്നും ഗെട്ടാഫെയിലേക്ക് ലോണില്‍ മാറിയ താരം വളരെ പെട്ടെന്നു തന്നെ ലാലിഗയുമായി പൊരുത്തപ്പെട്ടു.13 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയ ഗ്രീൻവുഡ് നിലവില്‍ തന്‍റെ നഷ്ട്ടപ്പെട്ട കരിയര്‍ വീണ്ടെടുക്കാനുള്ള ശ്രമത്തില്‍ ആണ്.
ഗെറ്റാഫെയുടെ പ്രസിഡന്റ് അടുത്ത വർഷം ഫോർവേഡിനെ സ്ഥിരമായി സൈന്‍ ചെയ്യാന്‍ തീരുമാനിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.അവരെ കൂടാതെ താരത്തിനെ സൈന്‍ ചെയ്യാന്‍ റിയൽ സോസിഡാഡിൽ നിന്നും വലൻസിയയിൽ നിന്നും താൽപ്പര്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. നിലവില്‍ റോബര്‍ട്ട് ലെവന്‍ഡോസ്ക്കിയുടെ പ്രകടനത്തില്‍ ബാഴ്സലോണ തീരെ തൃപ്തര്‍ അല്ല.അതിനാല്‍ അദ്ദേഹത്തിന് പകരം ആല്‍റ്റേര്‍നെറ്റ് ഓപ്ഷന്‍ ആയി ജനുവരിയില്‍ വിറ്റര്‍ റോക്ക് വന്നേക്കും.എന്നാല്‍ ലാലിഗയില്‍ കളിച്ചു പരിചയം ഉള്ള ഗ്രീന്‍വുഡിന് തീര്‍ച്ചയായും തങ്ങളുടെ അറ്റാക്കിങ് ലോകോത്തര നിലവാരം ആക്കാന്‍ കഴിയും എന്ന വിശ്വാസത്തില്‍ ആണ് ബാഴ്സ മാനേജ്മെന്‍റ്.