പ്രീമിയർ ലീഗിൽ റഫറിയാകുന്ന ആദ്യ വനിതയായി റെബേക്ക വെൽച്ച്
ഡിസംബർ 23-ന് ഫുൾഹാം – ബേൺലി മല്‍സരത്തിന്റെ ചുമതല നിര്‍വഹിക്കുന്നതോടെ പ്രീമിയർ ലീഗ് മത്സരത്തിൽ റഫറിയാകുന്ന ആദ്യ വനിതയായി റെബേക്ക വെൽച്ച് മാറും.15 വർഷത്തിനിടെ ഒരു ടോപ്പ്-ഫ്ലൈറ്റ് ഗെയിമിൽ ഏർപ്പെടുന്ന ആദ്യത്തെ കറുത്തവർഗ്ഗക്കാരനായ റഫറി കൂടിയാകും സാം ആലിസൺ.ഡിസംബർ 26 ന് ഷെഫീൽഡ് യുണൈറ്റഡ് vs ലൂട്ടൺ ടൗണിന്റെ ചുമതല അദ്ദേഹം ഏറ്റെടുക്കും.
കഴിഞ്ഞ മാസം, മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ ഫുൾഹാമിന്റെ കളിയുടെ സാങ്കേതിക മേഖലയില്‍ നാലാമത്തെ ഒഫീഷ്യല്‍ ആയി പ്രവർത്തിച്ച ആദ്യ വനിതയായി വെൽച്ച് മാറിയിരുന്നു.ഇപ്പോള്‍ അവരുടെ കഴിവിനും മികച്ച പ്രവര്‍ത്തിക്കും ഒരു മല്‍സരം മുഴുവന്‍ നിയന്ത്രിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നു.ഒരു പ്രീമിയര്‍ ലീഗ് മല്‍സരം നിയന്ത്രിക്കുന്ന ആദ്യത്തെ കറുത്ത വര്ഗക്കാരന് ആയിരുന്നു യൂറിയ റെന്നി.അതിനു ശേഷം റഫറിമാരില്‍ ആഫ്രിക്കന്‍ വംശജരെ കാണാന്‍ കഴിഞ്ഞിട്ടില്ല.1990 കളിൽ പ്രീമിയർ ലീഗിൽ ആദ്യ വനിതാ അസിസ്റ്റന്റായിരുന്നു വെൻഡി ടോംസ്.അതിനു ശേഷം ഈ റോളുകളില്‍ നതാലി ആസ്പിനാലും സിയാൻ മാസെ എന്നിങ്ങനെ പല വനിത ഒഫീഷ്യല്‍സും കടന്നു വന്നിരുന്നു.