2023-ലെ ഫിഫ ബെസ്റ്റ് പുരസ്ക്കാരം – ഫൈനല്‍ ലിസ്റ്റില്‍ മെസ്സി,ഹാലണ്ട് ,എംബാപ്പെ
2023 ലെ ഫിഫ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം ലയണൽ മെസ്സി, കൈലിയൻ എംബാപ്പെ, എർലിംഗ് ഹാലൻഡ് എന്നിവർ തമ്മിലുള്ള മറ്റൊരു മത്സരമായിരിക്കും. ഒക്ടോബറിൽ ബാലൺ ഡി ഓർ റേസും ഇത് പോലെ തന്നെ ആയിരുന്നു.ഒടുവില്‍ രണ്ടു യുവ താരങ്ങളെയും പിന്തള്ളി മെസ്സിക്ക് ആയിരുന്നു അവാര്‍ഡ് ലഭിച്ചത്.
എന്നാല്‍ മെസ്സിയുടെ ഇത്തവണ ഫിഫ അവാര്‍ഡ് വ്യക്തിഗത മികവില്‍ താരത്തിന്‍റെ ലോകക്കപ്പ് പര്യടനം വിലയിരുത്തില്ല.അതിനു ശേഷം മുതല്‍ക്കുള്ള പ്രകടനങ്ങള്‍ ആണ് കമ്മിറ്റി വിലയിരുത്താന്‍ പോകുന്നത്.2023 ലോകകപ്പ് ജേതാക്കളായ ഐറ്റാന ബോൺമാറ്റി, സ്പെയിനിലെ ജെന്നി ഹെർമോസോ എന്നിവരും കൊളംബിയയുടെ ലിൻഡ കെയ്‌സെഡോയും മികച്ച വനിതാ താരങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നു.ചാമ്പ്യൻസ് ലീഗ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, എഫ്എ കപ്പ് എന്നിവയുടെ കിരീടം ട്രെബിൾ നേടാൻ മാഞ്ചസ്റ്റർ സിറ്റിയെ സഹായിച്ച ഹാലൻഡിനു പുരസ്ക്കാരം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതല്‍ ആണ് എന്ന അഭിപ്രായം ആണ് പല ഫൂട്ബോള്‍ പണ്ഡിറ്റുകള്‍ക്കും നിലവില്‍ ഉള്ളത്.