EPL 2022 European Football Foot Ball International Football Top News transfer news

പിഎസ്ജി – ബോറൂസിയ ഡോര്‍ട്ടുമുണ്ട് മല്‍സരം സമനിലയില്‍

December 14, 2023

പിഎസ്ജി – ബോറൂസിയ ഡോര്‍ട്ടുമുണ്ട് മല്‍സരം സമനിലയില്‍

ഗ്രൂപ്പ് എഫ് ജേതാക്കളായ ബൊറൂസിയ ഡോർട്ട്മുണ്ടിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ പാരീസ് സെന്റ് ജെർമെയ്ൻ പൊരുതി സമനില നേടി.ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിലേക്ക് ഇതോടെ അവര്‍ക്ക് ടിക്കറ്റ് ലഭിച്ചു.കഴിഞ്ഞ മല്‍സരങ്ങളിലെ മികച്ച പ്രകടനം മൂലം ഡോര്‍ട്ടുമുണ്ട് ആദ്യം തന്നെ യോഗ്യത നേടിയിരുന്നു.

MotM Poll: Dortmund win UEFA Champions League 'Group of Death' after 1-1  draw against PSG - Fear The Wall

 

ആദ്യ പകുതിയില്‍ സ്കോര്‍ ചെയ്യാന്‍ അനവധി അവസരങ്ങള്‍ ലഭിച്ചിരുന്നു എങ്കിലും ഇരുടീമുകളും അതെല്ലാം  പാഴാക്കി.കരീം അദേമി ഒടുവിൽ 51-ാം മിനിറ്റിൽ പിഎസ്ജി വല ഭേദിച്ചു.അഞ്ച് മിനിറ്റിന് ശേഷം സന്ദർശകർ ഇതിന് മറുപടി നല്കി.വാറൻ സയർ-എമറിയിലൂടെ ആണ് പിഎസ്ജി സമനില ഗോള്‍ കണ്ടെത്തിയത്.76 ആം മിനുട്ടില്‍ ഗോള്‍ നേടി പാരിസിന് വിജയം നേടി കൊടുത്തു എന്ന ആഹ്ളാദിച്ച എംബാപ്പെക്ക് തിരിച്ചടിയായി കൊണ്ട് മാച്ച് ഒഫീഷ്യല്‍സ് അത് ഓഫ്സൈഡ് ആയി വിധിച്ചു.മരണ ഗ്രൂപ്പില്‍ എസി മിലാന്‍, ന്യൂ കാസില്‍ എന്നിവരെ പിന്തള്ളിയാണ് പിഎസ്ജി,ബോറൂസിയ ടീമുകള്‍ യോഗ്യത നേടിയത്.

Leave a comment