ചാമ്പ്യന്‍സ് ലീഗ് : ഗ്രൂപ്പ് ബി യില്‍ ഇന്ന് പിഎസ്വി – ആഴ്സണല്‍ പോര്
ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് യോഗ്യത നേടിയ പിഎസ്വി ഐന്തോവനും ആഴ്സണലും ഇന്ന് നേര്‍ക്കുന്നേര്‍.ഇരുവരുടെയും അവസാന ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മല്‍സരം ആണിത്.എന്നാല്‍ ഇരുവരും യോഗ്യത നേടി എന്നതിനാല്‍ ഈ മല്‍സരത്തിന് തീരെ പ്രസക്തിയില്ല.ആതിഥേയർ രണ്ടാം സ്ഥാനക്കാരായും ആഴ്സണൽ ഗ്രൂപ്പ് ജേതാക്കളായും ആണ് അടുത്ത റൌണ്ടില്‍ പ്രവേശിക്കാന്‍ പോകുന്നത്.
ഇതിന് മുന്നേ ഇരുവരും റിവേര്‍സ് ഫിക്സ്ച്ചറില്‍ ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത നാല് ഗോളിന് ആഴ്സണല്‍ തങ്ങളുടെ തട്ടകത്തില്‍ വെച്ച് പിഎസ്വിയെ പരാജയപ്പെടുത്തിയിരുന്നു. അതിനു മറുപടി തങ്ങളുടെ ആരാധകര്‍ക്ക് നാല്‍കാനുള്ള മികച്ച ഒരവസരം ആണ് ഡച്ച് ക്ലബിന് ലഭിച്ചിരിക്കുന്നത്.ഇന്ന് ഇന്ത്യന്‍ സമയം പതിനൊന്നെ കാലിന് ഫിലിപ്സ് സ്റ്റേഷനില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.