വനിത ഫൂട്ബോളില്‍ ഇംഗ്ലണ്ട് കുതിക്കുന്നു ; ആഴ്സണല്‍ മല്‍സരങ്ങള്‍ക്ക് റിക്കോര്‍ഡ് അറ്റന്‍ഡന്‍സ്
ഞായറാഴ്ച എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ആഴ്സണല്‍ – ചെല്‍സി വിമന്‍സ് മല്‍സരം കാണാന്‍ എത്തിയത് ത് 59,042 കാണികൾ ആണ്.ഇത് വനിത ഫൂട്ബോളിലെ റിക്കോര്‍ഡ് അറ്റന്‍ഡന്‍സ് ആണ്.ഇന്നലെ നടന്ന മല്‍സരത്തില്‍ ചെല്‍സിയെ ആഴ്സണല്‍ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ആണ്.ഈ സീസണിൽ ഒക്ടോബറിൽ ലിവർപൂളിനെതിരെ നടന്ന ഹോം മത്സരം കാണാന്‍ 54,115 ആളുകള്‍ വന്നിരുന്നു.
2022 യൂറോയിൽ ഇംഗ്ലണ്ടിന്റെ വിജയത്തിന് ശേഷം വനിത ഫൂട്ബോള്‍ ഇംഗ്ലണ്ടില്‍ ക്ലച് പിടിക്കാന്‍ തുടങ്ങി.ആരാധകരുടെ എണ്ണം 200% വർദ്ധിച്ചു.കഴിഞ്ഞ രണ്ട് സീസണുകളിൽ ആഴ്സണൽ മല്‍സരങ്ങള്‍ കാണാന്‍ ആരാധകരുടെ കുത്തൊഴുക്ക് ആണ്.40,000-ത്തിലധികം കാണികളെ ആകർഷിച്ച ആറ് ഡബ്ല്യുഎസ്എൽ ഗെയിമുകളിൽ അഞ്ചെണ്ണം എമിറേറ്റ്സിൽ ആണ് നടന്നത്.കഴിഞ്ഞ സീസണിൽ വുൾഫ്സ്ബർഗിനെതിരായ ചാമ്പ്യൻസ് ലീഗ് സെമിഫൈനല്‍ കാണാന്‍ വന്നത് 60,063 കാണികള്‍ ആയിരുന്നു.ഫെബ്രുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയാണ് ആഴ്സണലിന്റെ എമിറേറ്റ്സിലെ അടുത്ത ഡബ്ല്യുഎസ്എൽ മത്സരം, ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ വിറ്റഴിയുന്ന വനിതാ ഗെയിമാണിതെന്ന് ക്ലബ് പ്രഖ്യാപിച്ചു, ഇതിനകം 25,000 ടിക്കറ്റുകൾ വിറ്റുകഴിഞ്ഞതായി അവര്‍ പ്രഖ്യാപ്പിച്ചു.






































