ചെല്‍സിയെ മലര്‍ത്തിയടിച്ച് എവര്ട്ടന്
ചെല്‍സിക്ക് അപ്രതീക്ഷിത തോല്‍വി.ന്യൂ കാസിലിനെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ച എവര്ട്ടന് ഇന്നലെ ചെല്‍സിയെ മുട്ടുകുതിച്ചത് രണ്ടു ഗോളിന് ആണ്.കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ നിന്നു നാല് വിജയം നേടിയ ഈ എവര്ട്ടന് ടീം അവിശ്വസനീയമായ തിരിച്ചുവരവ് ആണ് പ്രീമിയര്‍ ലീഗില്‍ കാഴ്ചവെക്കുന്നത്.ചെല്‍സി ആകട്ടെ ദിനം പ്രതി അധപതിച്ചു കൊണ്ടിരിക്കുകയാണ് താനും.
ആദ്യ പകുതി ഗോള്‍ രഹിതം ആയിരുന്നു.എവർട്ടണിനായുള്ള തന്റെ നൂറാം പ്രീമിയർ ലീഗ് മത്സരത്തിൽ അബ്ദുളെ ഡൗകൗറെ സ്കോർ ചെയ്തു.54 ആം മിനുട്ടില്‍ ഒരു റീബൌണ്ടിലൂടെ തനിക്ക് കിട്ടിയ അവസരം മിഡ്ഫീല്‍ഡര്‍ മുതല്‍ എടുക്കുകയായിരുന്നു.മല്‍സരം തീരാന്‍ ഇരിക്കെ പകരക്കാരനായ ലൂയിസ് ഡോബിൻ രണ്ടാം ഗോള്‍ കൂടി നേടിയതോടെ തിരിച്ചുവരാനുള്ള ചെല്‍സിയുടെ എല്ലാ പ്രതീക്ഷകളും തകര്‍ന്നു.നിലവില്‍ അവര്‍ ലീഗ് പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ്.






































