ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം: തുടർച്ചയായ മഴയെത്തുടർന്ന് ആദ്യ ടി20 ഉപേക്ഷിച്ചു
ഡിസംബർ 10 ഞായറാഴ്ച ഡർബനിൽ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഒരു പന്ത് എറിയാതെ തന്നെ ഉപേക്ഷിച്ചു.
ഹോം ഗ്രൗണ്ടിൽ ഓസ്ട്രേലിയയെ 4-1ന് തോൽപിച്ചതിന് പിന്നാലെയാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. അടുത്ത വർഷം ജൂണിൽ വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും നടക്കുന്ന ടി20 ലോകകപ്പിന് തയ്യാറെടുക്കുന്ന വേളയിൽ ഇന്ത്യൻ ടീം തങ്ങളുടെ ചില ലോകകപ്പ് ഹീറോകളെയും ടീമിൽ ഉൾപ്പെടുത്തിയിരുന്നു.
ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യൻ ടീമിന് ആകെ ആറ് ടി20 മത്സരങ്ങൾ ഉണ്ടായിരുന്നു, ഓരോ മത്സരവും നിർണായകമായിരുന്നു. എന്നാൽ, ഒരു ദിവസത്തെ മഴയുടെ പ്രവചനം യാഥാർഥ്യമായതോടെ ഞായറാഴ്ച മഴ വില്ലനായി. ടീം കിംഗ്സ്മീഡിൽ എത്തുന്നതിന് മുമ്പ്, പിച്ച് മൂടിയിരുന്നു. മഴ പിന്നെയും എത്തിയതോടെ മത്സരം ഉപേക്ഷിച്ചു.