വീണ്ടും ബോറൂസിയക്ക് തിരിച്ചടി
ബുണ്ടസ്‌ലിഗയിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ 10 പേരടങ്ങുന്ന ബൊറൂസിയ ഡോർട്ട്മുണ്ടിനെ 3-2ന് തോൽപിച്ച് സന്ദർശകരായ ആർബി ലെയ്പ്‌സിഗ് ലീഗ് പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുന്നു.15-ാം മിനിറ്റിൽ ബോക്‌സിന്റെ അരികിൽ നിന്നു ബോറൂസിയ ഡിഫണ്ടര്‍ മാറ്റ്സ് ഹമ്മല്‍സ് ലേപ്സിഗ് സ്ട്രൈക്കര്‍ ലൂയിസ് ഓപ്പൺഡയെ ഫൌള്‍ ചെയ്തത് മൂലം ലഭിച്ച റെഡ് കാര്‍ഡ് മഞ്ഞപ്പടക്ക് വലിയ തിരിച്ചടിയായി.
32 ആം മിനുട്ടില്‍ മറ്റൊരു പ്രതിരോധ പിഴവിലൂടെ വീണ്ടും ബോറൂസിയ തിരിച്ചടി നേരിട്ടു.റാമി ബെൻസെബൈനിയുടെ ഓണ്‍ ഗോളില്‍ ആയിരുന്നു ലേപ്സിഗ് ലീഡ് നേടിയത്.ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ ഇതിന് തിരിച്ചടി നല്കാന്‍ ഡോര്‍ട്ടുമുണ്ടിന് കഴിഞ്ഞു സബ് പ്ലേയര്‍ ആയി കളിയ്ക്കാന്‍ ഇറങ്ങിയ നിക്ക്ലാസ് ഷൂലെയിലൂടെ ആണ് ബോറൂസിയ തിരിച്ചടിച്ചത്.ഇടവേളയ്ക്ക് ശേഷം നിരന്തര ആക്രമണത്തിലൂടെ ലേപ്സിഗ് ബോറൂസിയയെ സമ്മര്‍ദത്തില്‍ ആഴ്ത്തി.അതിലൂടെ അവര്‍ ഫലം കാണുകയും ചെയ്തു.54 ആം മിനുട്ടില്‍ ക്രിസ്റ്റോഫ് ബോംഗാർട്ട്നർ ലേപ്സിഗിന് വേണ്ടി രണ്ടാം ഗോള്‍ നേടി.സമനില ഗോളിന് വേണ്ടി കിണഞ്ഞു പരിശ്രമിക്കുന്നതിനിടെ ബോറൂസിയയെ ഒരു കൌണ്ടര്‍ അറ്റാക്കിലൂടെ ലേപ്സിഗ് വീണ്ടും മര്‍ദിച്ചു.ഇത്തവണ ഗോള്‍ നേടിയത് ഡാനിഷ് സ്ട്രൈക്കര്‍ ആയ യൂസഫ് പോൾസെൻ ആയിരുന്നു.എക്സ്ട്രാ ടൈമില്‍ നിക്ലാസ് ഫുല്‍കൃഗ് മറ്റൊരു ഗോള്‍ നേടി എങ്കിലും സ്കോര്‍ലൈന്‍ മെച്ചപ്പെടുത്താന്‍ അല്ലാതെ അത് വേറെ ഏത് തരത്തിലും ഡോര്‍ട്ടുമുണ്ടിന് സഹായം ആയില്ല.