മിലാനെ പരാജയപ്പെടുത്തി അറ്റ്ലാന്‍റ ; ഇരട്ട ഗോള്‍ നേടിയ അഡെമോള ലുക്ക്മാൻ മല്‍സരത്തിലെ ഹീറോ
സീരി എ യില്‍ തങ്ങളുടെ പോയിന്‍റ് നില ശക്തമാക്കാന്‍ ആഗ്രഹിക്കുന്ന എസി മിലാന്‍ ഇങ്ങനെ കളിച്ചാല്‍ പോരാ.ലീഗില്‍ യുവേയും ഇന്‍റര്‍ മിലാനും തുടരെ തുടരെ ജയങ്ങള്‍ നേടുമ്പോള്‍ സ്ഥിരതയില്‍ കളിയ്ക്കാന്‍ കഴിയാതെ പോവുകയാണ് എസി മിലാന്.ഇന്നലെ നടന്ന ലീഗ് മല്‍സരത്തില്‍ അറ്റ്ലാന്‍റക്കെതിരെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് മിലാന്‍ പരാജയപ്പെട്ടു.
38 ആം മിനുട്ടില്‍ അറ്റ്ലാന്‍റക്ക് ലൂക്ക്മാന്‍ ലീഡ് നല്കി,ആദ്യ പകുതി തീരാന്‍ ഇരിക്കെ ഇതിന് മറുപടി എസി മിലാന്‍ നല്കിയത് ഒലിവര്‍ ജീറൂഡിലൂടെ ആയിരുന്നു.രണ്ടാം പകുതിയിലും ലൂക്ക്മാന്‍ അറ്റ്ലാന്‍റക്ക് ലീഡ് നല്കി.ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ ക്രോസിൽ നിന്ന് മികച്ച ഫിനിഷിലൂടെ ലൂക്കാ ജോവിച്ച് ഗോള്‍ നേടിയപ്പോള്‍ മല്‍സരം സമനിലയില്‍ കലാശിക്കും എന്നു തോന്നിച്ചു.എന്നാല്‍ മിലാന് തിരിച്ചടിയായി കൊണ്ട് 82-ാം മിനിറ്റിൽ ഇറങ്ങിയ ലൂയിസ് മുറിയല്‍ അറ്റലാന്റയ്ക്ക് വിജയം സമ്മാനിച്ചു.രണ്ടാം മഞ്ഞക്കാർഡ് കണ്ട് കലബ്രിയയ്ക്ക് കളം വിടേണ്ടി വന്നത് മിലാന്‍റെ പതനത്തിന്റെ ആക്കം വര്‍ധിപ്പിച്ചു.