മുംബൈ സിറ്റി എഫ്‌സിയുടെ പുതിയ ഹെഡ് കോച്ച് പീറ്റർ ക്രാറ്റ്‌കി
ക്ലബിന്റെ പുതിയ ഹെഡ് കോച്ചായി പീറ്റർ ക്രാറ്റ്കിയുടെ വരവ് മുംബൈ സിറ്റി പ്രഖ്യാപ്പിച്ചു.മുംബൈയുടെ സിസ്റ്റര്‍ ക്ലബ്ബായ മെൽബൺ സിറ്റിയിൽ നിന്നുമാണ് പീറ്റര്‍ വരുന്നത്.2024-25 സീസണിന്റെ അവസാനം വരെ നീളുന്ന കരാറില്‍ ആണ് അദ്ദേഹം മുംബൈയുമായി ഒപ്പിട്ടിരിക്കുന്നത്.
ചെക്ക് റിപ്പബ്ലിക്കിൽ ജനിച്ച ക്രാറ്റ്കി 15 വർഷത്തെ കരിയറില്‍ റൈറ്റ് ബാക്കായി കളിച്ചു.ക്രാറ്റ്കി പിന്നീട് എ-ലീഗ് ടീമായ മെൽബൺ സിറ്റിയിൽ അക്കാദമി കോച്ചായി ചേർന്നു, എൻപിഎൽ സീനിയേഴ്സിൽ അവരെ പരിശീലിപ്പിക്കുന്നതിന് മുമ്പ് ക്ലബ്ബിന്റെ ഡെവലപ്‌മെന്റൽ സ്ക്വാഡിന്റെ ചുമതല ഏറ്റെടുത്തു.2021 ഒക്ടോബറിൽ ഡെസ് ബക്കിംഗ്ഹാം മെൽബണിൽ നിന്ന് മുംബൈയിലേക്ക് മാറിയതിനെത്തുടർന്ന്, മെൽബൺ സിറ്റിയുടെ അസിസ്റ്റന്റ് കോച്ചിന്റെ റോളിലേക്ക് ക്രാറ്റ്കിക്ക് സ്ഥാനക്കയറ്റം ലഭിച്ചു.ഈ കാലയളവില്‍ അദ്ദേഹം പാട്രിക് കിസ്‌നോർബോ, റാഡോ വിഡോസിക്,ഔറേലിയോ വിദ്‌മര്‍ എന്നീ മികച്ച കോച്ചുകളുടെ കീഴില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.മെൽബൺ സിറ്റിയിലെ ഏഴ് വർഷത്തെ പ്രവർത്തനത്തിനിടയിൽ, ക്രാറ്റ്കി തന്റെ ഡെവലപ്‌മെന്റൽ സ്ക്വാഡിലെ നിരവധി യുവ കളിക്കാരെ പരിശീലിപ്പിക്കുകയും അവരെ വിജയകരമായി സീനിയര്‍ ടീമിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്.