ബയേണ്‍ മ്യൂണിക്കിനെ പഞ്ഞിക്കിട്ട് ഫ്രാങ്ക്ഫുട്ട് !!!
ബുണ്ടസ്‌ലിഗയിൽ ചാമ്പ്യന്മാരുടെ അപരാജിത കുതിപ്പിന് വിരാമം.ഇന്ന് നടന്ന ലീഗ് മല്‍സരത്തില്‍ ബയെണിനെ ഫ്രാങ്ക്ഫുട്ട് തോല്‍പ്പിച്ചത് ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ആണ്.ആദ്യ പകുതിയില്‍ തന്നെ മൂന്നു ഗോള്‍ വഴങ്ങിയ മ്യൂണിക്കിന് പ്രതികരിക്കാന്‍ പോലും സമയം ലഭിച്ചില്ല.അവരുടെ ഏക ആശ്വാസ ഗോള്‍ നേടിയത് ജോഷ്വ കിമ്മിച്ച് ആണ്.
വിങ്ങര്‍ ജൂനിയർ ദിന എബിംബെ രണ്ടു പകുതികളിലും ഓരോ ഗോള്‍ വീതം നേടി.അദ്ദേഹത്തെ കൂടാതെ ആദ്യ പകുതിയില്‍ ഹ്യൂഗോ ലാർസൺ, ഒമർ മർമോഷ് എന്നിവരും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.രണ്ടാം പകുതിയില്‍ കളിയുടെ ഗതി തിരിക്കാം എന്നു ലക്ഷ്യമിട്ട് വന്ന മ്യൂണിക്കിന് വീണ്ടും പിഴച്ചു.അഞ്ചു മിനുട്ടില്‍ തന്നെ അവര്‍ അടുത്ത ഗോള്‍ വഴങ്ങി,പത്തു മിനുട്ടിനുളില്‍ അടുത്ത ഗോളും.അൻസ്ഗർ ക്നാഫ് ആയിരുന്നു ഫ്രാങ്ക്ഫുറ്റിന് വേണ്ടി അവസാന ഗോള്‍ നേടിയത്.പ്രതിരോധത്തിലും മിഡ്ഫീല്‍ഡിലും താരങ്ങളുടെ വ്യക്തിഗത പിഴവുകള്‍ മൂലം ആണ് ടീം പരാജയപ്പെട്ടത് എന്നു മല്‍സരശേഷം മാനേജര്‍ ടൂഷല്‍ പറഞ്ഞു.