റയലിനെ സമനില കുരുക്കില്‍ അകപ്പെടുത്തി ബെറ്റിസ്
റയല്‍ ഭയന്നത് തന്നെ സംഭവിച്ചിരിക്കുന്നു.റയല്‍ ബെറ്റിസ് അവരെ സമനിലയില്‍ തളച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.അതോടെ നാളത്തെ മല്‍സരത്തില്‍ ജിറോണ ജയം നേടിയാല്‍ ലീഗിലെ ഒന്നാം സ്ഥാനം അവര്‍ക്ക് ലഭിക്കും,അല്ലെങ്കില്‍ ബാഴ്സലോണ ജയിച്ചാല്‍ ലീഗ് പട്ടികയില്‍ റയലും അവരും തമ്മിലുള്ള പോയിന്‍റ് വിത്യാസം രണ്ടായി കുറയും.ഇരുവരും സമനിലയില്‍ ആവുക എന്നത് ആണ് റയലിന് മികച്ച ഓപ്ഷന്‍.
ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.ഹാഫ്‌ടൈം കഴിഞ്ഞ് എട്ട് മിനിറ്റിന് ശേഷം ബോക്‌സിന്റെ അരികിൽ ബ്രാഹിം ഡയസിന്റെ ഉജ്ജ്വലമായ ചിപ്പ്ഡ് പാസിനെ വലയില്‍ എത്തിച്ച് കൊണ്ട് ജൂഡ് ബെല്ലിംഗ്ഹാം വീണ്ടും റയലിന് വേണ്ടി ഗോള്‍ നേടി.66-ാം മിനിറ്റിൽ റൂയിബൽ ഒരു ലോംഗ് റേഞ്ച് ഷോട്ടിലൂടെ ബെറ്റിസ് തിരിച്ചുവന്നു.തന്റെ മുൻ ടീമിനെതിരെ ഗോള്‍ നേടാനുള്ള മികച്ച അവസരം ഇസ്ക്കോക്ക് ലഭിച്ചു എങ്കിലും അദ്ദേഹത്തിന് അത് മുതല്‍ എടുക്കാന്‍ കഴിഞ്ഞില്ല.