ആഴ്സണലിനെ കടത്തിവെട്ടി പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം നേടി ലിവര്‍പൂള്‍
ക്രിസ്റ്റല്‍ പാലസിനെതിരായ മല്‍സരത്തില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തി കൊണ്ട് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയിരിക്കുന്നു.മള്‍സരത്തിന്റെ അവസാന പതിനഞ്ചു മിനുറ്റ് വരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് റെഡ്സ് ഈ തിരിച്ചുവരവ് നടത്തിയത്.ലിവര്‍പൂളിന് വേണ്ടി 200 ആം ഗോള്‍ നേടി കൊണ്ട് സലയും റെഡ്സിന്റെ വിരോചിതമായ തിരിച്ചുവരവില്‍ വലിയ പങ്ക് വഹിച്ചു.
മല്‍സരം വളരെ കടുപ്പം ആയിരുന്നു.ഇരു ടീമുകള്‍ക്കും കാര്യമായി ആദ്യ പകുതിയില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.ജീൻ ഫിലിപ്പ് മറ്റെറ്റയെ ലിവർപൂൾ സെന്റർ ബാക്ക് ജറെൽ ക്വാൻസ ഫൗൾ ചെയ്തത് മൂലം ലഭിച്ച പെനാല്‍റ്റി കിക്കില്‍ നിന്നും സ്കോര്‍ ചെയ്തു കൊണ്ട് പാലസ് ലീഡ് നേടി.ജീൻ ഫിലിപ്പ് മറ്റെറ്റ തന്നെ ആണ് കിക്ക് എടുത്തത്.76 ആം മിനുട്ടില്‍ ആയിരുന്നു സലയുടെ 200 ആം ഗോള്‍ .മല്‍സരം സമനിലയിലേക്ക് പോകും എന്നു തോന്നിച്ച നിമിഷങ്ങളില്‍ ആയിരുന്നു ഹാർവി എലിയറ്റ് അവതരിക്കുന്നത്.ബോക്സിന് വെളിയില്‍ നിന്നും അദ്ദേഹം തൊടുത്ത ഷോട്ട് അവിടെ കൂടി നിന്ന പാലസ് പ്രതിരോധ താരങ്ങളെ എല്ലാവരെയും കാഴ്ചക്കാര്‍ ആക്കി കൊണ്ട് വലയിലേക്ക് കടന്നു.ഒരു ഗോളിന് പിന്നില്‍ നില്‍ക്കുമ്പോള്‍ തന്‍റെ എല്ലാ താരങ്ങളെ കൊണ്ടും എതിര്‍ ടീം ബോക്സിലേക്ക് നയിച്ച് കൊണ്ട് വളരെ ധീരമായ കോച്ചിങ് ആയിരുന്നു ക്ലോപ്പ് കാഴ്ചവെച്ചത്.അതിനു ഫലവും ലഭിച്ചു.