അറ്റലാന്റ ബിസിയെ നേരിടാന്‍ മിലാന്
സീരി എയിലെ നിര്‍ണായകമായ മല്‍സരത്തില്‍ ഇന്ന് എസി മിലാന് പ്രാദേശിക എതിരാളികളായ അറ്റലാന്റ ബിസിയെ നേരിടും.മല്‍സരത്തിന് ആതിഥേയത്വം വഹിക്കാന്‍ പോകുന്നത് അറ്റലാന്റയാണ്.ഇന്ത്യന്‍ സമയം പത്തര മണിക്ക് ആണ് കിക്കോഫ്.ലീഗ് പട്ടികയില്‍ യുവന്റ്റസിനും ഇന്റര്‍ മിലാനും പുറകില്‍ ഉള്ള എസി മിലാന് മൂന്നാം സ്ഥാനത്താണ്.അറ്റ്ലാന്റ ലീഗില്‍ ഒന്‍പതാം സ്ഥാനത്ത് ആണ്.
കഴിഞ്ഞ തവണ തങ്ങള്‍ക്ക് നഷ്ട്ടമായ സീരി എ കിരീടം തിരിച്ചുപിടിക്കാനുള്ള ലക്ഷ്യത്തില്‍ ആണ് മാനേജര്‍ പിയോളിയും സംഘവും.എന്നാല്‍ പരിക്ക് അവര്‍ക്ക് വില്ലന്‍ ആയി മാറുകയാണ്. പരിക്കേറ്റ താരങ്ങള്‍ അധികവും പ്രതിരോധ മേഘലയില്‍ ഉള്ളവര്‍ ആണ്.പിയറി കലുലു, സൈമൺ കെയർ, മാർക്കോ പെല്ലെഗ്രിനോ, മത്തിയ കാൽദാര,മാലിക് തിയാവ് എന്നിവര്‍ എല്ലാം ഇപ്പോള്‍ വിശ്രമത്തില്‍ ആണ്.ഈ അവസരത്തില്‍ തിയോ ഹെർണാണ്ടസ് ഫിക്കായോ ടോമോറിക്കൊപ്പം പ്രതിരോധം കാക്കും.ഫുൾ ബാക്ക് സ്ഥാനത്തില്‍ അലസ്സാൻഡ്രോ ഫ്ലോറൻസിക്കും അണിനിരക്കും.