പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ലിവര്‍പൂള്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് തല്‍ക്കാലികം ആയെങ്കിലും ഒന്നാം സ്ഥാനത്തേക്ക് എത്താനുള്ള അവസരം ലഭിച്ചിരിക്കുകയാണ് ലിവര്‍പൂളിന്.ഇന്ന് ഇന്ത്യന്‍ സമയം ആറ് മണിക്ക് ക്രിസ്റ്റല്‍ പാലസിനെ റെഡ്സ് നേരിടും.പാലസ് ഹോം ഗ്രൌണ്ട് ആയ സെൽഹർസ്റ്റ് പാർക്കില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.മിഡ്‌വീക്കിൽ ഷെഫീൽഡ് യുണൈറ്റഡിനെ 2-0ന് തോൽപ്പിച്ച ലിവര്‍പൂള്‍ നിലവില്‍ ഒന്നാം സ്ഥാനത്ത് ഇരിക്കുന്ന ആഴ്സണല്‍ ടീമിനെക്കായിലും രണ്ടു പോയിന്‍റ് പുറകില്‍ ആണ്.
തുടക്കം അല്പം മോശമായിരുന്നു എങ്കിലും പരിക്കിന്‍റെ തിരിച്ചടികളില്‍ നിന്നും സ്ഥിരതയിലായ്മയില്‍ നിന്നും പതിയെ പതിയെ ലിവര്‍പൂള്‍ ഫോമിലേക്ക് മടങ്ങി എത്തുന്നുണ്ട്. ഈ പ്രയാണം ഇത് പോലെ തുടരുകയാണ് എങ്കില്‍ ക്ലോപ്പിന് സാധകം ആയിരിക്കും ഈ സീസണ്‍.യൂറോപ്പ ലീഗ് നോക്കൌട്ട് റൌണ്ട് യോഗ്യതയും ലിവര്‍പൂള്‍ നേടി കഴിഞ്ഞു.മറുഭാഗത്ത് പാലസ് പതിനഞ്ച് മല്‍സരത്തില്‍ നാല് ജയവും നാല് സമനിലയും ഉള്‍പ്പടെ പതിനാറു പോയിന്റോടെ ലീഗ് പട്ടികയില്‍ പതിനാലാം സ്ഥാനത്താണ്.കഴിഞ്ഞ നാല് മല്‍സരത്തില്‍ ഒരു ജയം പോലും നേടാന്‍ ആവാത്ത അവര്‍ ഈ പോക്ക് തുടര്‍ന്നാല്‍ വൈകാതെ റിലഗേഷന്‍ ഭീഷണി നേരിടേണ്ടി വരും.






































