ബ്രസീലിയൻ ലീഗിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം സുവാരസ് സ്വന്തമാക്കി
ഉറുഗ്വായ് സ്ട്രൈക്കർ ലൂയിസ് സുവാരസ് ബ്രസീൽ ലീഗിലെ സീസണിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ സ്വന്തമാക്കി.ബ്രസീലിയൻ ലീഗ് റണ്ണറപ്പായ ഗ്രെമിയോയ്ക്ക് വേണ്ടി താരം 17 ഗോളുകൾ നേടി. ബുധനാഴ്ച പൽമീറസ് കിരീടം നിലനിർത്തിയപ്പോള്‍ , സാന്റോസ് ക്ലബ് ചരിത്രത്തിലാദ്യമായി ടോപ് ഫ്ലൈറ്റിൽ നിന്ന് തരംതാഴ്ത്തപ്പെട്ടു.
റിയോ ഡി ജനീറോയിലെ മരക്കാന സ്റ്റേഡിയത്തിൽ ഫ്ലുമിനെൻസിനെതിരെ നടന്ന അവസാന മല്‍സരത്തില്‍ താരം ഇരട്ട ഗോള്‍ നേടിയിരുന്നു.20 ഗോളുകൾ നേടിയ അത്ലറ്റിക്കോ മിനെറോ ഫോർവേഡ് പൗളീഞ്ഞോയാണ് ബ്രസീലിയൻ ലീഗിലെ ടോപ് സ്കോറർ.തീവ്രമായ കാൽമുട്ട് വേദനയും ദീർഘദൂര യാത്രകളുടെ ബുദ്ധിമുട്ടും കാരണം ബ്രസീലിലെ സീസൺ പൂർത്തിയാക്കാൻ കഴിയില്ലെന്ന് സുവാരസ് പല തവണ ഭയപ്പെട്ടിരുന്നു.ഗ്രെമിയോയ്ക്ക് വേണ്ടി 53 മത്സരങ്ങൾ കളിച്ച സുവാരസ് ഈ സീസണിൽ മൂന്ന് ടൂര്‍ണമെന്റുകളിലായി 26 ഗോളുകൾ നേടിയിട്ടുണ്ട്.