EPL 2022 European Football Foot Ball International Football Top News transfer news

യൂറോപ്യൻ ക്ലബ് അസോസിയേഷനിൽ വീണ്ടും ചേരാനില്ലെന്ന് യുവന്റസ്

December 8, 2023

യൂറോപ്യൻ ക്ലബ് അസോസിയേഷനിൽ വീണ്ടും ചേരാനില്ലെന്ന് യുവന്റസ്

ഇസി‌എ ചെയർമാൻ നാസർ അൽ-ഖെലൈഫി യുവന്‍റ്റസിനെ തിരികെ യൂറോപ്യൻ ക്ലബ് അസോസിയേഷനിലേക്ക് തിരികെ  വിളിച്ചിരുന്നു.യൂറോപ്യൻ സൂപ്പർ ലീഗ് പ്രോജക്റ്റിൽ നിന്ന് പിൻമാറുമെന്ന് ക്ലബ് സൂചന നൽകിയതിന് പിന്നാലെ ആണ് ഇസി‌എ ഓല്‍ഡ് ലേഡിയെ തിരികെ വിളിച്ചത്.യൂറോപ്പിയന്‍ ഭൂഖണ്ഡത്തിലുടനീളമുള്ള 440-ലധികം ക്ലബ്ബുകളെ ഇസി‌എ പ്രതിനിധീകരിക്കുന്നുണ്ട്.

Juventus not rejoining European Club Association, team says

 

എന്നാല്‍ അതില്‍ നിന്നും പിന്‍വാങ്ങി സൂപ്പര്‍ ലീഗില്‍ ചേരാന്‍ പോവുകയാണ് എന്ന് മുന്‍നിര സൂപ്പര്‍ ടീമുകള്‍ പ്രഖ്യാപ്പിച്ചപ്പോള്‍ ഇസി‌എയില്‍ നിന്നും വലിയ തിരിച്ചടിയാണ് ഈ ക്ലബുകള്‍ നേരിട്ടത്.എല്ലാവരും ഇപ്പോള്‍ അതില്‍ നിന്നും പിന്‍വാങ്ങി, മൂന്നു ക്ലബുകള്‍ ഒഴികെ-ബാഴ്സലോണ, റയല്‍ മാഡ്രിഡ്,യുവന്‍റ്റസ്.ഈ അടുത്ത് സൂപ്പര്‍ ലീഗ് പ്രോജക്റ്റ് എങ്ങും എത്താതെ പോകുമ്പോള്‍ അതില്‍ നിന്നും ഒഴിയാന്‍ ആണ് യുവന്‍റ്റസിന് താല്‍പര്യം.എന്നാല്‍ ഇസി‌എയിലും വീണ്ടും ചേരാനുള്ള ഓഫര്‍ തങ്ങള്‍ക്ക് ഇപ്പോള്‍ സ്വീകരിക്കാന്‍ താല്‍പര്യം ഇല്ല എന്നും യൂവേ ബോര്‍ഡ് പറഞ്ഞു.നിലവില്‍ കാര്യങ്ങളുടെ പോക്ക് ഏത് ഗതിക്കാണ് പോകുന്നത് എന്നത് ഉറപ്പ് വരുത്തിയാല്‍ മാത്രമേ ഈ കാര്യത്തില്‍ ഒരു തീരുമാനം തങ്ങള്‍ എടുക്കൂ എന്നും അവര്‍ വെളിപ്പെടുത്തി.

Leave a comment