യുഎസ് സ്ഥാപനമായ ആർക്ടോസ് പിഎസ്ജിയുടെ ഓഹരികൾ വാങ്ങിയേക്കും
യുഎസ് പ്രൈവറ്റ് ഇക്വിറ്റി ഗ്രൂപ്പായ ആർക്ടോസ് പാർട്‌ണേഴ്‌സ് ഫ്രഞ്ച് ക്ലബ് ആയ പാരീസ് സെന്റ് ജെർമെയ്‌നിലെ ഒരു മൈനോറിറ്റി കോമൺ ഇക്വിറ്റി ഓഹരി സ്വന്തമാക്കിയതായി ലീഗ് 1 ക്ലബ് വ്യാഴാഴ്ച പ്രഖ്യാപിച്ചു.ആർക്ടോസ് 12.5% ഓഹരി വാങ്ങും എന്ന് ആണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.അമേരിക്കന്‍ ഈക്വിറ്റി ഗ്രൂപ്പ് പിഎസ്ജിയുടെ മൂല്യം 4 ബില്യൺ യൂറോ ആയി കണക്കില്‍ എടുത്താണ് ഇന്‍വെസ്റ്റ്മെന്‍റ് നടത്തിയത്.
ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനും സ്റ്റേഡിയവും പരിശീലന കേന്ദ്രവും ഉൾപ്പെടെയുള്ള അവരുടെ റിയൽ എസ്റ്റേറ്റ് സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ആർക്ടോസിന്റെ നിക്ഷേപം സഹായിക്കും എന്ന് പിഎസ്ജി പറഞ്ഞു.2011ൽ പിഎസ്‌ജിയെ വാങ്ങിയ ഖത്തർ സ്‌പോർട്‌സ് ഇൻവെസ്റ്റ്‌മെന്റ്‌സിന് (ക്യുഎസ്‌ഐ) ക്ലബിന്റെ പൂർണ നിയന്ത്രണവും തീരുമാനങ്ങള്‍ എടുക്കാനുമുള്ള പവറും ലഭിക്കും.ആർക്ടോസ് ഒരു നിയന്ത്രണമില്ലാത്ത ഉടമയായിരിക്കുമെന്നും ഓൺ-ഫീൽഡ് സ്‌പോർട്‌സ് കാര്യങ്ങളിൽ അവര്‍ക്ക് സ്വാധീനം ചെലുത്താന്‍ ആകില്ല എന്നും പിഎസ്‌ജി പ്രസ്താവനയിൽ പറഞ്ഞു.