എവര്ട്ടന് മുന്നില്‍ അടയറവ് പറഞ്ഞ് ന്യൂ കാസില്‍ യുണൈറ്റഡ്
വ്യാഴാഴ്ച ഗുഡിസൺ പാർക്കിൽ ന്യൂകാസിൽ യുണൈറ്റഡിനെ 3-0ന് തോൽപ്പിച്ച് പ്രീമിയർ ലീഗ് തരംതാഴ്ത്തൽ സോണിൽ നിന്ന് രക്ഷ നേടി എവര്ട്ടന്.പതിയെ ഫോമിലേക്ക് മടങ്ങുകയാണ് എന്നു തോന്നിച്ച ന്യൂ കാസിലിന് ഈ തോല്‍വി വലിയൊരു തിരിച്ചടി തന്നെ ആണ്.ജയിച്ചിരുന്നു എങ്കില്‍ ലീഗ് പട്ടികയില്‍ അവര്‍ക്ക് അഞ്ചാം സ്ഥാനത്ത് എത്താന്‍ കഴിയുമായിരുന്നു.
അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ പാടുപ്പെട്ട ന്യൂ കാസില്‍ ടീമിനെ ആയിരുന്നു ഇന്നലെ ഗുഡിസന്‍ പാര്‍ക്കില്‍ കണ്ടത്.ഏവര്‍ട്ടന്റെ മികച്ച പ്രതിരോധവും വേഗത്തില്‍ ഉള്ള അറ്റാക്കും കൂടെ ആയപ്പോള്‍ യുണൈറ്റഡ് വെള്ളം കുടിച്ചു.രണ്ടാം പകുതിയില്‍ ആയിരുന്നു എവര്ട്ടന് മൂന്നു ഗോളും നേടിയത്.അവസാന പതിനഞ്ചു മിനുട്ടില്‍ എവര്ട്ടന് താരങ്ങള്‍ ആയ ഡ്വൈറ്റ് മക്നീൽ, അബ്ദുളെ ഡൗക്കോറെ, ബീറ്റോ എന്നിവര്‍ സ്കോര്‍ ചെയ്തപ്പോള്‍ ഒരു മറുപടി നല്കാന് കഴിയാതെ ന്യൂ കാസില്‍ പിച്ചില്‍ നിന്നു മടങ്ങി.അടുത്ത മല്‍സരത്തില്‍ എവര്ട്ടന് ചെല്‍സിയെയും ന്യൂ കാസില്‍ ടോട്ടന്‍ഹാമിനെയും നേരിടും.






































