പ്രീമിയര്‍ ലീഗില്‍ ഇന്ന് ടോട്ടന്‍ഹാം – വെസ്റ്റ് ഹാം പോരാട്ടം
കഴിഞ്ഞ വാരാന്ത്യത്തിൽ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന ആറ് ഗോള്‍ ത്രിലര്‍ മല്‍സരത്തില്‍ പൊരുതി നേടിയ സമനിലയുടെ കരുത്തില്‍ ഇന്ന് ടോട്ടന്‍ഹാം വെസ്റ്റ് ഹാമിനെ നേരിടാന്‍ ഒരുങ്ങുന്നു.കഴിഞ്ഞ ശനിയാഴ്ച സ്വന്തം മണ്ണിൽ ക്രിസ്റ്റൽ പാലസുമായുള്ള മല്‍സരത്തില്‍ സമനില നേടി ഒരു പോയിന്‍റ് നേടിയത്തിന് ശേഷം ആണ് വെസ്റ്റ് ഹാം ഈ മല്‍സരത്തിന് വേണ്ടി കളിയ്ക്കാന്‍ തയ്യാര്‍ എടുക്കുന്നത്.
ഇന്ന് ഇന്ത്യന്‍ സമയം ഒന്നേ മുക്കാല്‍ മണിക്ക് ആണ് കിക്കോഫ്.ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.മോശം ഗോള്‍ സ്കോറിങ് റണ്‍ ഉള്ള ടോട്ടന്‍ഹാമിന് ഇന്നതെ മല്‍സരത്തില്‍ ജയം നേടിയാല്‍ തന്നെ സിറ്റിയെ കടത്തി വെട്ടി നാലാം സ്ഥാനത്തേക്ക് എത്താന്‍ കഴിയില്ല.മറുഭാഗത്ത് വെസ്റ്റ് ഹാമിന്‍റെ സ്ഥിതിയും അത് തന്നെ ആണ്.ജയിച്ചാലും തോറ്റാലും അവര്‍ ഒന്‍പതാം സ്ഥാനത്ത് തന്നെ തുടരും.