എത്രയും പെട്ടെന്ന് മാറ്റിപ്പിന്റെ കരാർ പുതുക്കാൻ ലിവർപൂൾ
ജോയൽ മാറ്റിപ്പിന്റെ കരാർ പുതുക്കാൻ ലിവർപൂൾ മാനേജർ യുർഗൻ ക്ലോപ്പ് തയ്യാറാണെന്ന് റിപ്പോർട്ട്.കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രതിരോധ മേഘലയില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ക്ലോപ്പ് തയ്യാര്‍ ആയിട്ടില്ല.വാന്‍ ഡൈക്ക്, മാറ്റിപ്,റോബര്‍ട്ട്സന്‍,അര്‍നോള്‍ഡ്,കൊണാട്ടെ,ജോ ഗോമസ് – ഇതാണ് ലിവര്‍പൂളിന്റെ പ്രതിരോധ നിര.അക്കാദമി റാങ്കുകളിൽ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച ജാരെൽ ക്വാൻസക്കും ക്ലോപ്പ് അവസരം നല്കുന്നുണ്ട്.
32 വയസ്സ് ആയി എങ്കിലും മാറ്റിപ്പില്‍ ഇപ്പൊഴും ക്ലോപ്പിന് നല്ല വിശ്വാസം ഉണ്ട്. ഫുൾഹാമിനെതിരെ മാറ്റിപ്പിന് കാൽമുട്ട് പരിക്ക് ഏറ്റിരുന്നു.എന്നാലും തന്‍റെ തീരുമാനത്തില്‍ നിന്നും പിന്‍മാറാന്‍ ക്ലോപ്പ് തയ്യാര്‍ അല്ല.ഫുട്ബോൾ ഇൻസൈഡർ പറയുന്നത് അനുസരിച്ച് താരത്തിന്‍റെ കരാര്‍ നീറ്റല്‍ പ്രക്രിയ ഈ മാസത്തോടെ തന്നെ പൂര്‍ത്തിയാക്കാന്‍ ആണ് ലിവര്‍പൂളിന്‍റെ പദ്ധതി.റിപ്പോർട്ടിൽ കരാറിന്റെ ദൈർഘ്യം പരാമർശിച്ചിട്ടില്ലെങ്കിലും, 2025 വരെ പെര്‍മനെന്‍റ് കരാറും അത് കഴിഞ്ഞ് ആഡ് ഓണ്‍ ഉള്‍പ്പെടുത്താനും ആയിരിയ്ക്കും റെഡ്സിന്റെ പദ്ധതി.