ഗ്രാനഡയുടെ ബ്രയാൻ സരഗോസയുടെ കരാർ ബയേൺ മ്യൂണിക്ക് സ്ഥിരീകരിച്ചു
അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സ്പെയിൻ ഇന്റർനാഷണൽ ബ്രയാൻ സരഗോസയെ ട്രാൻസ്ഫർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗ്രാനഡയുമായി ധാരണയിലെത്തിയതായി ബയേൺ മ്യൂണിക്ക് സ്ഥിരീകരിച്ചു.ബയേണിലേക്ക് മാറുന്നതിന് മുമ്പ് ഫോര്‍വേഡ് ഗ്രനാഡക്ക് വേണ്ടി തന്‍റെ സീസണ്‍ പൂര്‍ത്തീകരിക്കും.താരത്തിനെ സൈന്‍ ചെയ്യാന്‍ നിരവധി ക്ലബുകള്‍ മുന്നോട്ട് വന്നിരുന്നു,എന്നാല്‍ എല്ലാവരെയും കടത്തി വെട്ടാന്‍ ജര്‍മന്‍ ക്ലബിന് കഴിഞ്ഞു.
22 കാരനായ സ്പെയിൻ ഇന്റർനാഷണൽ താരം അഞ്ച് വർഷത്തെ കരാറിൽ ജര്‍മന്‍ ക്ലബുമായി ഒപ്പുവെക്കും.ട്രാൻസ്ഫർ വിദഗ്ധനായ ഫാബ്രിസിയോ റൊമാനോയുടെ റിപ്പോര്‍ട്ട് പ്രകാരം ജനുവരിയിൽ 14 മില്യൺ യൂറോയ്ക്ക് സരഗോസയെ സൈൻ ചെയ്യാൻ ആർബി ലീപ്സിഗ് ആഗ്രഹിച്ചു, എന്നാൽ ലാ ലിഗയിൽ തുടരാൻ ആയിരുന്നു താരം അന്ന് തീരുമാനിച്ചിരുന്നത്.2021-ൽ ഗ്രാനഡയ്‌ക്കായി തന്റെ ആദ്യ ടീമിൽ അരങ്ങേറ്റം കുറിച്ച ഫോർവേഡിന് ബയേൺ ചിലവാക്കിയ തുക പതിനഞ്ച് മില്യണ്‍ യൂറോ ആണ്.






































