അലക്സിസ് മാക് അലിസ്റ്റര്‍ക്കും ജോയൽ മാറ്റിപ്പിനും പരിക്ക്
ലിവർപൂൾ ഡിഫൻഡർ ജോയൽ മാറ്റിപ്പിന് ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റിന് (എസിഎൽ) വിള്ളൽ സംഭവിച്ചതായി മാനേജർ യൂര്‍ഗന്‍ ക്ലോപ്പ് മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നു.ഇന്നലെ ഷെഫീൽഡ് യുണൈറ്റഡിനോട് 2-0ന് വിജയം നേടിയത്തിന് ശേഷം നടന്ന മാധ്യമ ചര്‍ച്ചയില്‍ ആണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്.ഫുള്‍ഹാമിനെതിരെ നടന്ന മല്‍സരത്തില്‍ താരം മുടന്തിയായിരുന്നു പിച്ച് വിട്ടത്.

ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാകാൻ സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.ഇന്നലെ നടന്ന മല്‍സരത്തില്‍ അര്ജന്ട്ടീനിയന് മിഡ്ഫീല്‍ഡര്‍ ആയ മക് അലിസ്റ്റര്‍ക്കും പരിക്ക് സംഭവിച്ചിട്ടുണ്ട് എന്നത് ക്ലോപ്പിനെ ഏറെ സംഗീര്ണ്ണ സാഹചര്യത്തില്‍ ആക്കുന്നു.എന്നാല്‍ മക് അലിസ്റ്റര്‍ പെട്ടെന്നു തന്നെ ടീം കാമ്പിലേക്ക് തിരികെ എത്തും എന്ന പ്രത്യാശ ക്ലോപ്പ് അറിയിച്ചിട്ടുണ്ട്.