ഉനായി എമറി – പെപ്പിന്റെ ആരാച്ചാര്‍ ?
ഇന്നലത്തെ സായാഹ്നത്തിന് ശേഷം ലോക ഫൂട്ബോളില്‍ ഉനായി എമറിയുടെ സ്ഥാനം വളരെ ഏറെ മുകളില്‍ ആയിരിക്കും.എന്തെന്നാല്‍ പതിനഞ്ച് വര്‍ഷത്തോളം ആയി പെപ്പ് ഗാര്‍ഡിയോള മാനേജര്‍ ആയി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിട്ട്.മോറീഞ്ഞോ,അന്‍സലോട്ടി,ആലേക്സ് ഫെര്ഗൂസന്,വാന്‍ ഗാള്‍,ക്ലോപ്പ്,പൊചെട്ടീനോ,ടൂഷല്‍ എന്നിവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തത് ആണ് ഇന്നലെ സ്പാനിഷ് കോച്ച് ആയ എമറി ചെയ്തു കാണിച്ചു തന്നത്.

ഇന്നലെ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് ആണ് ആസ്റ്റണ്‍ വില്ല പരാജയപ്പെടുത്തിയത്. സ്കോര്‍ ലൈന്‍ നോക്കുമ്പോള്‍ മല്‍സരത്തില്‍ എന്തു നടന്നു എന്നത് വ്യക്തം ആവാന്‍ സാധ്യതയില്ല.മല്‍സരത്തില്‍ ഉടനീളം രണ്ടേ രണ്ടു ഷോട്ട് മാത്രമേ സിറ്റിക്ക് നേടാന്‍ കഴിഞ്ഞുള്ളൂ.അതും പത്താം മിനുട്ടില്‍ ഹാലണ്ടിന് ആയിരുന്നു ഈ രണ്ടു അവസരങ്ങള്‍ ലഭിച്ചത്.അതിനു ശേഷം പെപ്പിന്റെ ടീമിനെ എങ്ങനെ ഒക്കെ താഴ്ത്തി കെട്ടാന്‍ സാധിക്കുമോ അങ്ങനെ എല്ലാം ചെയ്യാന്‍ വില്ലക്ക് കഴിഞ്ഞു.തുടക്കത്തില്‍ ബോക്സിന് വെളിയില്‍ നിന്നു ഷോട്ടുകള്‍ പായിച്ച അവര്‍ പിന്നീട് യഥേഷ്ട്ടം ബോക്സിന് ഉള്ളില്‍ കയറി കളിയ്ക്കാന്‍ ആരംഭിച്ചു.ഇതിനെ മറികടക്കാനുള്ള ടാക്റ്റിക്സ് ഒന്നും കൊണ്ടുവരാന്‍ പെപ്പിന് സാധിക്കാതെ പോയി.ആദ്യം ആയാണ് പെപ്പിനുമേല് ഇത്രക്കും കൂടുതല്‍ ആധിപത്യം പുലര്‍ത്താന്‍ ഒരു മാനേജര്‍ക്ക് സാധ്യം ആകുന്നത്.പെപ്പിന് നേരെ കഴിഞ്ഞ പതിമൂന്നു മല്‍സരങ്ങളില്‍ ഏറ്റുമുട്ടിയിട്ട് ഉണ്ട് എങ്കിലും എമറിയുടെ ആദ്യ വിജയം ആണിത്.