വിനീഷ്യസ് വംശീയാധിക്ഷേപ കേസ്: 4 ആരാധകർക്ക് നാല് വർഷം തടവ് ലഭിക്കാന്‍ സാധ്യത
റയൽ മാഡ്രിഡ് വിംഗർ വിനീഷ്യസ് ജൂനിയറിനെതിരെ വംശീയ ആക്ഷേപ്പം നടത്തിയത്തില്‍ നാല് ഫുട്ബോൾ ആരാധകർക്ക് നാല് വർഷത്തെ തടവ് ശിക്ഷ ആവശ്യപ്പെട്ടതായി സ്പാനിഷ് പ്രോസിക്യൂട്ടർ വെളിപ്പെടുത്തി.ജനുവരി 26-ന് റയല്‍ മാഡ്രിഡിന്റെ അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിന് മുമ്പ് ക്ലബ്ബിന്റെ പരിശീലന ഗ്രൗണ്ടിന് സമീപമുള്ള പാലത്തിൽ വിനീഷ്യസ് ജൂനിയറിന് സാമ്യം ഉള്ള പ്രതിമ കെട്ടി തൂക്കി ഇട്ടിരുന്നു.
അത്ലറ്റിക്കോ മാഡ്രിഡിന്റെ അനുയായികളായ തീവ്ര വലതുപക്ഷ തീവ്രവാദ ഗ്രൂപ്പായ ഫ്രെന്റെ അത്ലറ്റിക്കോയിലെ നാല് അംഗങ്ങൾ ആണ് ഇതിന് പിന്നില്‍ എന്നു തെളിഞ്ഞിരുന്നു.വിനീഷ്യസിനെതിരെ ഭീഷണി മുഴക്കുകയും ഒരു ഫോറിന് പൌരന് സ്പെയിനില്‍ നല്കി വരുന്ന മൗലികാവകാശങ്ങൾ ലംഘിക്കുകയും ചെയ്തതായി പ്രോസിക്യൂട്ടർ കുറ്റപ്പെടുത്തി.അതിനു ശേഷം ഉണ്ടായ പ്രശ്നങ്ങളാല്‍ വലന്‍സിയക്കെതിരായ മല്‍സരം നിര്‍ത്തി വെച്ചിരുന്നു.അതിനു ശേഷം സഹികെട്ട ലാലിഗയും റയല്‍ മാഡ്രിഡും താരത്തിനു വേണ്ടി പരസ്യമായി പിന്തുണ നല്കി.






































