ടൈംസ് അത്ലറ്റ് ഓഫ് ദ ഇയർ ആയി ലയണൽ മെസ്സി തിരഞ്ഞെടുക്കപ്പെട്ടു
മേജർ ലീഗ് സോക്കർ ടീമായ ഇന്റർ മയാമി താരം ആയ ലയണല്‍ മെസ്സി ടൈം മാഗസിന്റെ 2023 ലെ അത്ലറ്റായി തിരഞ്ഞെടുക്കപ്പെട്ടു.സിമോൺ ബൈൽസ്, മൈക്കൽ ഫെൽപ്സ്, ലെബ്രോൺ ജെയിംസ് എന്നീ ഇതിഹാസങ്ങളുടെ ഇനി മെസ്സിയും ചേരും.ന്യൂയോർക്ക് യാങ്കീസ് റൈറ്റ് ഫീൽഡർ ആരോൺ ജഡ്ജ് ആയിരുന്നു 2022 ൽ അവാർഡ് നേടിയത്.
ന്യൂയോർക്ക് സിറ്റി ആസ്ഥാനമായുള്ള ഒരു അമേരിക്കൻ വാർത്താ മാസികയാണ് ടൈം.പൊതുവേ അമേരിക്കന്‍ കായിക ഇനങ്ങളുമായി ബന്ധപ്പെട്ട താരങ്ങള്‍ക്ക് ആണ് ഈ അവാര്‍ഡ് കൊടുത്തു പോന്നിരുന്നത്.മെസ്സി പോയതോടെ എംഎല്‍എസ് ഫൂട്ബോള്‍ ലീഗ് ലോകശ്രദ്ധ നേടാന്‍ ആരംഭിച്ചിരിക്കുന്നു.മയാമിലേക്ക് മെസ്സിയുടെ കളി കാണുന്നതിന് ആരാധക സമൂഹം പോകുമ്പോള്‍ പതിയെ പതിയെ ആണെങ്കിലും അമേരിക്കയില്‍ ഫൂട്ബോള്‍ ജ്വരം പടരുവാന്‍ ആരംഭിച്ചിരിക്കുന്നു.അതില്‍ മെസ്സിയുടെ പങ്ക് വളരെ വലുത് ആണ്.