രക്ഷക വേഷം അണിഞ്ഞ് ഡെക്ലാന്‍ റൈസ് ; ആഴ്സണലിന് എക്സ്ട്രാ ടൈമില്‍ ആവേശതിമിര്‍പ്പില്‍ ജയം
ഓരോ പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ കഴിയുംത്തോറും ആഴ്സണല്‍ തങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ മുന്‍ വിധികളും തെറ്റിച്ച് കൊണ്ട് മുന്നേറുകയാണ്.ഇന്നലെ ലൂട്ടോണ്‍ ടൌണിനെതിരെ നടന്ന മല്‍സരത്തില്‍ 4-3 നു ആണ് ഗണേര്‍സ് വിജയം നേടിയത്.സ്റ്റോപ്പേജ് ടൈമിൽ ഡെക്ലാൻ റൈസിന്റെ ഹെഡർ ഗോളില്‍ ആണ് ആഴ്സണല്‍ വിലപ്പെട്ട മൂന്നു പോയിന്‍റ് നേടി എടുത്തത്.
മല്‍സരം തുടങ്ങി ആഴ്സണല്‍ ഗോള്‍ നെടുംബോഴെല്ലാം മറുപടി നല്കാന്‍ ലൂട്ടോണ്‍ ടൌണിന് കഴിഞ്ഞിരുന്നു.ആദ്യ പകുതിയില്‍ ആഴ്സണലിന് വേണ്ടി ഗബ്രിയേൽ മാർട്ടിനെല്ലി, ഗബ്രിയേൽ ജീസസ് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ലൂട്ടോണ്‍ ടൌണിന് വേണ്ടി ഗബ്രിയേൽ ഓഷോ, ഏലിയാ അഡെബയോ , റോസ് ബാർക്ക്ലി എന്നിവര്‍ സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.ആഴ്സണലിന് വേണ്ടി മൂന്നാം ഗോള്‍ നേടി കൊണ്ട് കായി ഹാവെര്‍ട്ട്സ് ഓരോ മല്‍സരം കഴിയുംത്തോറും അപകടക്കാരി ആയി മാറി കൊണ്ടിരിക്കുകയാണ്.മല്‍സരം സമനിലയിലേക്ക് പോകും എന്നു തോന്നിച്ച നിമിഷങ്ങളില്‍ ആണ് റൈസ് ആഴ്സണലിന് വേണ്ടി രക്ഷകന്‍ വേഷം അണിയുന്നത്.ഓഡിഗാര്‍ഡ് നല്കിയ ക്രോസില്‍ സെന്‍റര്‍ ബാക്ക് ഓഷോയേ മറികടന്ന് മികച്ച ഒരു ഹെഡറിലൂടെ ആണ് റൈസ് വിജയ ഗോള്‍ കണ്ടെത്തിയത്.