മിഡ്ഫീല്‍ഡില്‍ ലിവര്‍പൂളിന്‍റെ സൈനിങ് ടാര്‍ഗെറ്റ് – ഖെഫ്രെൻ തുറാം
നൈസ് മിഡ്ഫീൽഡർ ഖെഫ്രെൻ തുറാമിനെ സൈൻ ചെയ്യാൻ ഉള്ള നീക്കത്തില്‍ ആണ് ലിവര്‍പൂള്‍.ഫാബിഞ്ഞോ, ജോർദാൻ ഹെൻഡേഴ്സൺ, നാബി കീറ്റ, അലക്സ് ഓക്‌സ്‌ലേഡ്-ചേംബർലെയ്ൻ, ജെയിംസ് മിൽനർ എന്നിവരുടെ വിടവാങ്ങലിന് ശേഷം ഈ കഴിഞ്ഞ വേനൽക്കാല ട്രാന്‍സ്ഫര്‍ വിന്‍റോയില്‍ തുറാമിനെ സൈന്‍ ചെയ്യാന്‍ ലിവര്‍പൂള്‍ ഏറെ ശ്രമം നടത്തിയിരുന്നു.
എന്നാല്‍ ഡൊമിനിക് സോബോസ്‌ലായി, അലക്സിസ് മാക് അലിസ്റ്റർ, റയാൻ ഗ്രാവൻബെർച്ച്, വട്ടാരു എൻഡോ എന്നിവരെ ഉൾപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച റെഡ്സ് താരത്തിനു വേണ്ട ശ്രദ്ധ നല്‍കിയില്ല.ടീമില്‍ അനേകം സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍മാര്‍ ഉണ്ടെങ്കിലും ഇനിയും ആ റോളില്‍ സൈനിങ് നടത്താന്‍ ക്ലബ് തയ്യാര്‍ ആണ്.നീസുമായുള്ള തുറാമിന്റെ കരാര്‍ രണ്ടു വര്‍ഷത്തില്‍ പൂര്‍ത്തിയാകും.താരത്തിനു വേണ്ടി ഫ്രഞ്ച് ആവശ്യപ്പെടാന്‍ പോകുന്നത് ഏകദേശം 45 മില്യൺ യൂറോ ആയിരിയ്ക്കും.സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡും താരത്തിനു പിന്നില്‍ ഉണ്ട് എന്നു ഫ്രഞ്ച് മാധ്യമങ്ങള്‍ പറയുന്നുണ്ട്.