മോശമായ പെരുമാറ്റം – മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ഇംഗ്ലിഷ് എഫ് എ
ഞായറാഴ്ച ടോട്ടൻഹാമിനെതിരായ മല്‍സരത്തില്‍ സിറ്റി താരങ്ങളുടെ പിച്ചിലെ പെരുമാറ്റം മൂലം ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷനില്‍ നിന്നു ശിക്ഷ ഏറ്റുവാങ്ങാന്‍ നില്ക്കുന്നു.റഫറിയോട് കയര്‍ത്ത ഏര്‍ലിങ് ഹാലണ്ടിന് പ്രത്യേകിച്ച് പെനാല്‍റ്റി ഒന്നും ലഭിച്ചിട്ടില്ല.ട്വിറ്ററില്‍ കഴിഞ്ഞ മല്‍സരത്തില്‍ റഫറിയുടെ അബദ്ദത്തിനുള്ള വീഡിയോയില്‍ ഗ്രീലിഷ് മോശം കമെന്‍റ് ഇട്ടതും സംഗതി വഷല്‍ ആക്കി.
2023 ഡിസംബർ 3 ഞായറാഴ്‌ച ടോട്ടൻഹാം ഹോട്‌സ്‌പറിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിനിടെ കളിക്കാർ മാച്ച് ഒഫീഷ്യലിനെ വളഞ്ഞതിനെ തുടർന്ന് മാഞ്ചസ്റ്റർ സിറ്റി എഫ്‌എ റൂൾ E20.1 ലംഘിച്ചതിന് ആണ് കുറ്റം ചുമത്തിയിരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിക്ക് 2023 ഡിസംബർ 7 വ്യാഴാഴ്ച വരെ ആരോപണത്തോട് പ്രതികരിക്കാൻ സമയമുണ്ട്.ക്ലബിനെ എതിരെ മാത്രമേ ഇതുവരെ നടപടി എടുത്തിട്ടുള്ളൂ,റഫറിക്കെതിരെ പ്രതിഷേധം നടത്തിയ ഹാലണ്ട്,റൂബൻ ഡയസ് , മാറ്റിയോ കോവാസിക്ക് എന്നിവര്‍ക്ക് നേരെയും കേസ് ഒന്നുമില്ല.