നിക്ക് പോപ്പിന് പരിക്ക്; ന്യൂ കാസിലിന് തിരിച്ചടി
മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മല്‍സരത്തിന് ശേഷം ന്യൂ കാസില്‍ ഗോള്‍ കീപ്പര്‍ നിക്ക് പോപ്പിന് തോളിൽ സ്ഥാനഭ്രംശം സംഭവിച്ചതായി റിപ്പോര്‍ട്ട്.സ്‌ട്രൈക്കർ കല്ലം വിൽസൺ, ഡിഫൻഡർ ഡാൻ ബേൺ, വിങ്ങർ ഹാർവി ബാർൺസ് എന്നിങ്ങനെ പ്രമുഖ താരങ്ങള്‍ പലരും ഇല്ലാതെ ആണ് മാനേജര്‍ ഇഎഡി ഹോവ് ഇത്രയും കാലം ടീമിനെ സെറ്റപ്പ് ചെയ്തു കൊണ്ടിരുന്നത്.
31 കാരന്‍ ആയ ഇംഗ്ലിഷ് ഗോള്‍ കീപ്പര്‍ ഈ സീസണിൽ തന്റെ ക്ലബ്ബിന് വേണ്ടി എല്ലാ മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.കൂടാതെ പ്രീമിയർ ലീഗിൽ ഇതുവരെ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ നിലനിർത്താനും അദ്ദേഹത്തിന് കഴിഞ്ഞു-മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആന്ദ്രെ ഒനാനയെക്കാൾ ഒന്ന് കൂടുതൽ.ഈ മാസാവസാനം നിർണായകമായ പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ യഥാക്രമം ലിവർപൂൾ, എസി മിലാൻ തുടങ്ങിയ ടീമുകളെ നേരിടാനൊരുങ്ങുന്ന ഹോവിന്റെ ടീമിന് പോപ്പിന്‍റെ പരിക്ക് വലിയ തിരിച്ചടിയാണ്.