ഇനിഗോ മാര്‍ട്ടിനസിനും പരിക്ക് ; സാവിക്ക് വീണ്ടും തിരിച്ചടി
ഇനിഗോ മാർട്ടിനെസിന്റെ വലത് ഹാംസ്ട്രിംഗിൽ ബൈസെപ്സ് ഫെമറൽ പേശിക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം കുറച്ച് ദിവസത്തേക്കു കളിയ്ക്കാന്‍ പോകുന്നില്ല എന്നും ബാഴ്‌സലോണ സ്ഥിരീകരിച്ചു.അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ താരത്തിനെ കളിയ്ക്കാന്‍ ഇറക്കാന്‍ സാവി തീരുമാനിച്ചിരുന്നു എങ്കിലും പരിശീലന സെഷനില്‍ പരിക്കേറ്റതിനെത്തുടർന്ന് അദ്ദേഹത്തിന് പകരം ആൻഡ്രിയാസ് ക്രിസ്റ്റൻസനെ ടീമില്‍ ഉള്‍പ്പെടുത്തി.
സാവി ഹെർണാണ്ടസിന്റെ സെറ്റപ്പിലെ പ്രധാന കളിക്കാരനായ മാർട്ടിനെസിന് എപ്പോള്‍ മടങ്ങി വരാനാകും എന്നു ഇതുവരെ ക്ലബ് അധികൃതര്‍ പറഞ്ഞിട്ടില്ല.ബാഴ്‌സയുടെ അവസാന അഞ്ച് ലീഗ് മത്സരങ്ങളിലും 90 മിനിറ്റ് മുഴുവൻ കളിച്ച അദ്ദേഹം തന്റെ പുതിയ ക്ലബ്ബിനായി ആകെ 10 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.ഇനിഗോ പോയാല്‍ ബാഴ്സക്ക് ബാല്‍ഡെ, കാന്‍സലോ, അറൂഹോ,കൂണ്ടേ,ക്രിസ്റ്റ്യന്‍സണ്‍ എന്നീ താരങ്ങളില്‍ നിന്നു പ്രതിരോധ നിരയെ കണ്ടെത്തണം.അലോണ്‍സോ പരിക്ക് മൂലം പുറത്ത് ഇരിക്കുന്നത് ബാഴ്സക്ക് ഏറ്റ തിരിച്ചടിയാണ്.






































