മാർക്ക്-ആന്ദ്രെ ടെർ സ്റ്റെഗന് നടുവേദനയ്ക്ക് ശസ്ത്രക്രിയ വേണ്ടിവരും
ഗോൾകീപ്പർ മാർക്ക്-ആന്ദ്രെ ടെർ സ്റ്റെഗന്റെ നിലവിലെ നട്ടെല്ലിന് ശസ്ത്രക്രിയ ആവശ്യമായി വന്നേക്കുമെന്ന് ബാഴ്സലോണ ആശങ്കപ്പെടുന്നു.താരത്തിനുമേല്‍ ഇന്ന് ടെസ്റ്റുകള്‍ നടത്താന്‍ ക്ലബ് തീരുമാനിച്ചിരിക്കുകയാണ്.പരിക്ക് കാരണം ജർമ്മനി ഇന്റർനാഷണൽ ബാഴ്സലോണയുടെ അവസാന മൂന്ന് മത്സരങ്ങൾ കളിച്ചിരുന്നില്ല.ഇന്നതെ ടെസ്റ്റില്‍ ശസ്ത്രക്രിയ അല്ലാതെ വേറെ ഒരു ഓപ്ഷന് ഉണ്ടെകില്‍ അത് ക്ലബ് മാനേജ്മെന്റ് തിരഞ്ഞെടുക്കാന്‍ ആണ് സാധ്യത.
ടെർ സ്റ്റെഗനെപ്പോലുള്ള ഒരു പ്രധാന കളിക്കാരനെ ബാഴ്സലോണ മിഡ് സീസണില്‍ നഷ്ട്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.ചാപ്യന്‍സ് ലീഗ്, ലാലിഗ ടൈറ്റില്‍ റേസില്‍ ജര്‍മന്‍ താരത്തിന്റെ അനുഭവസമ്പത് ബാഴ്സക്ക് ആവശ്യം ആയി വരും.ടെര് സ്റ്റഗന് പകരം വന്ന ഇനാങ്കി പീന്യ കഴിഞ്ഞ മല്‍സരങ്ങളില്‍ മികച്ച പ്രകടനം ആണ് കാഴ്ചവെച്ച് വരുന്നത്.ഇന്നലത്തെ മല്‍സരത്തില്‍ രണ്ടു മികച്ച സെവുകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്.ടെര് സ്റ്റഗനെ പോലെ തന്നെ മികച്ച ഏരിയല്‍ എബിലിറ്റിയും ലോ ടൈം റിഫ്ലെക്സും പീന്യക്ക് ഉണ്ട്.






































