ലാലിഗയില്‍ ഇന്ന് സെവിയ്യ – വിയാറല്‍ പോരാട്ടം
പ്രീമിയര്‍ ലീഗില്‍ കുഞ്ഞന്‍ ടീമുകള്‍ ആയ ബ്രൈട്ടന്,വില്ല,വെസ്റ്റ് ഹാം എന്നിവര്‍ കൂടുതല്‍ ശക്തര്‍ ആവുകയും ചെല്‍സി,യുണൈറ്റഡ് എന്നീ മുന്‍ നിര ടീമുകള്‍ പിന്നോട്ട് പോകുന്നതും ഏറെ ചര്‍ച്ചാവിഷയം ആയി മാറി കൊണ്ടിരിക്കുന്നു. ഇത് ലാലിഗയിലും സംഭവിക്കുന്നുണ്ട്., എന്നാല്‍ ഇതൊന്നും ആരുടേയും ശ്രധയില്പ്പെടുന്നില്ല എന്നു മാത്രം.
അതിനു ഉത്തമ ഉദാഹരണം ആണ് ജിറോണയുടെ ഉയര്‍ത്തെഴുന്നേല്‍പ്പും സെവിയ്യ , വിയാറല്‍ ടീമുകളുടെ മോശം പ്രകടനങ്ങളും.മുന്‍ സീസണുകളില്‍ ടോപ് സിക്സ് പൊസിഷനില്‍ ഇടം നേടിയിരുന്ന ഇരു ടീമുകളും ഇപ്പോള്‍ പന്ത്രണ്ടും പതിനഞ്ചും സ്ഥാനത്ത് ആണ്.വിജയങ്ങള്‍ വല്ലപ്പോഴും ഒക്കെ നേടുന്നു എന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ ഗെയിം പ്ലാനില്‍ പോലും ഒരു സ്ഥിരതയും പ്രാവര്‍ത്തികമാക്കാന്‍ ഇരു ടീമുകള്‍ക്കും കഴിയുന്നില്ല.ഇന്ന് നടക്കാന്‍ പോകുന്ന ലീഗ് മല്‍സരത്തില്‍ ഇരുവരും ഏറ്റുമുട്ടാന്‍ ഒരുങ്ങുമ്പോള്‍ ആര് ജയം നേടും എന്നു പ്രവചിക്കുക അസാധ്യം.അത്രക് മോശം ആണ് ഇരു ടീമും.ഇന്ന് ഇന്ത്യന്‍ സമയം പതിനൊന്നു മണിക്ക് സെവിയ്യയുടെ ഹോം ഗ്രൌണ്ടില് വെച്ചാണ് പോരാട്ടം.